Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരെ ഒരു പ്രധാന മാറ്റവുമായി ഇറങ്ങുമെന്ന് ഓസീസ് കോച്ച്: തിരിച്ചടിയാകുമെന്ന് ആശങ്ക

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കിറങ്ങുമ്പോള്‍ കളിക്കാരുടെ പരിക്ക് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്ക. ഈ ലോകകപ്പില്‍ മാച്ച് വിന്നിങ് പ്രകടനം നടത്തിയ ഉസ്മന്‍ ഖവാജയ്ക്കും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനും പരിക്കാണ്. ഇരുവരും ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

justin-langer

ഇംഗ്ലണ്ടിനെതിരെ ഖവാജ പുറത്തിരിക്കുമെന്നാണ് ലാംഗര്‍ പറയുന്നത്. പകരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് ആയിരിക്കും കളിക്കാനിറങ്ങുക. ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹാന്‍ഡ്‌കോംപ് ടീമിലെത്തിയത്. ഓസ്‌ട്രേലിയയ്ക്കായി ഇതുവരെ 21 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹാന്‍ഡ്‌സ്‌കോംപ് 34.89 റണ്‍സ് ശരാശരിയില്‍ 628 റണ്‍സ് നേടിയിട്ടുണ്ട്.

ഓസ്‌ട്രേലയയ്ക്കുവേണ്ടി ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് താരം പറഞ്ഞു. അതേസമയം, ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ഒരു കളിക്കാരന് പരിക്കേല്‍ക്കുന്നത് വേദനാജനകവുമാണ്. പകരക്കാരായി വരുന്നവര്‍ക്ക് ടീമുമായി ഇഴുകിച്ചേരാനുള്ള സാഹചര്യം ഡ്രസ്സിങ് റൂമിലുണ്ടെന്നത് ഓസ്‌ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും ഹാന്‍ഡ്‌സ്‌കോംപ് പറഞ്ഞു.

സ്റ്റീവ് സ്മിത്ത് ആയിരിക്കും ഉസ്മാന്‍ ഖവാജയ്ക്ക് പകരം മൂന്നാമനായി കളിക്കാനിറങ്ങുക. ഹാന്‍ഡ്‌സ്‌കോംപ് നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. മാര്‍ക്കസ് സ്റ്റോയ്‌നിസ് ടീമിനായി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോയ്‌നിസിന് പകരമായി മാത്യു വേഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്. സ്‌റ്റോയ്‌നിസ് കളിച്ചില്ലെങ്കില്‍ മിച്ചല്‍ മാര്‍ഷ് ആണ് ഓള്‍റൗണ്ടറായി ടീമിലെത്താന്‍ സാധ്യത.

Story first published: Wednesday, July 10, 2019, 10:24 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+