For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ പാകിസ്താനില്‍ കാണുന്നത് രാജാക്കന്മാരെപ്പോലെ: ജാവേദ് അഫ്രീദി

കറാച്ചി: നിറത്തിന്റെ പേരില്‍ ലോകത്തില്‍ നടക്കുന്ന വംശീയധക്കെതിരേ പ്രതികരിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സമിക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ കോളിലുള്ള നിരവധി പേരും രംഗത്തെത്തിയിരുന്നു. കറുത്ത വര്‍ഗക്കാരയതിനാല്‍ത്തന്നെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങളെക്കുറിച്ച് നിരവധി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ ഇതിനോടകം പ്രതികരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ പാകിസ്താനില്‍ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ പെഷ്‌വാര്‍ സാല്‍മി ഉടമ ജാവേദ് അഫ്രീദി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങളെ രാജാക്കന്‍മാരായണ് പാകിസ്താനില്‍ കാണുന്നത്. പാരമ്പര്യമായിത്തന്നെ കരുത്തുള്ള ഇവര്‍ മത്സര വിജയികളാണ്. ഇവരുടെ മത്സരം കാണുന്നതിലും പിന്തുണയ്ക്കുന്നതിനും പാകിസ്താനിലെ ആരാധകര്‍ക്ക് സന്തോഷമാണുള്ളത്. പിഎസ്എല്ലില്‍ കളിക്കുമ്പോള്‍ അവര്‍ക്കത് ലഭിക്കുന്നുണ്ട്. ഡാരന്‍ സമിക്ക് പാകിസ്താനിലെ താരങ്ങള്‍ക്ക് സമാനമായ രീതിയിലുള്ള അംഗീകാരമാണ് ലഭിക്കുന്നത്.

പാകിസ്താനിലെ ക്രിക്കറ്റ് ലീഗിനെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സമിയെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ ഇനിയും തുടരാന്‍ താല്‍പ്പര്യമില്ലെന്ന് സമി അറിയിച്ചതോടെ അദ്ദേഹത്തിന് പുതിയ റോള്‍ നല്‍കി. ഇത്തവണ പെഷ്്‌വാര്‍ സാല്‍മിയുടെ പരിശീലകനായി സമി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനിനെ ഇഷ്ടപ്പെടുന്നുവെന്ന് കഴിഞ്ഞിടെ വെളിപ്പെടുത്തിയ സമി പാകിസ്താനിലെ പൗരത്വം ലഭിക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ദിവസം ഐപിഎല്ലിനിടെ വംശീയാധിക്ഷേപം നേരിട്ട സംഭവം സമി വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെയാണ് വംശീയാധിക്ഷേപം നേരിട്ടത്. തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാലു എന്ന് കാണികള്‍ വിളിച്ചു. കാലു എന്നാല്‍ കരുത്തുറ്റവനെന്നാണ് അര്‍ത്ഥമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കറുത്തവനെന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ദേഷ്യം വന്നുവെന്നാണ് സമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്..

darrensammy-javedafridi

22 ഐപിഎല്ലില്‍ നിന്ന് 295 റണ്‍സും 11 വിക്കറ്റുമാണ് സമി നേടിയിട്ടുള്ളത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 38 ടെസ്റ്റില്‍ നിന്ന് 1323 റണ്‍സും 84 വിക്കറ്റും 126 ഏകദിനത്തില്‍ നിന്ന് 1871 റണ്‍സും 81 വിക്കറ്റും 68 ടി20യില്‍ നിന്ന് 587 റണ്‍സും 44 വിക്കറ്റും സമി വീഴ്ത്തിയിട്ടുണ്ട്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് വര്‍ണവെറിക്കെതിരേ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഫുട്‌ബോളിലടക്കം നിരവധി വംശീയാധിക്ഷേപങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. നിയമങ്ങള്‍ ശക്തമാക്കുമ്പോഴും വര്‍ഗീയതയ്ക്ക് പൂര്‍ണമായും അറുതി വരുത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

Story first published: Thursday, June 11, 2020, 17:38 [IST]
Other articles published on Jun 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+