വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലിങ്കയുടെ ഭാര്യയെക്കൊണ്ട് രക്ഷയില്ല!! ഗുരുതര ആരോപണങ്ങള്‍... ബോര്‍ഡ് ഇടപെടണമെന്ന് തിസാര പെരേര

ഫേസ്ബുക്കിലൂടെയാണ് പെരേരയ്‌ക്കെതിരേ മലിങ്കയുടെ ഭാര്യ ആരോപണങ്ങളുന്നയിച്ചത്

By Manu
മലിംഗയുടെ ഭാര്യക്കെതിരെ ആരോപണവുമായി പെരേര | Oneindia Malayalam

കൊളംബോ: ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തലവേദന കൂടി. ലങ്കയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ തിസാര പെരേരയും ലങ്കന്‍ പേസറും നായകനുമായ ലസിത് മലിങ്കയുടെ ഭാര്യ ടാനിയ പെരേരയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലങ്കന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയത്. ഒടുവില്‍ സഹികെട്ട പെരേര എത്രയും വേഗം സംഭവത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസില്‍വയ്ക്കു കത്തയച്ചിരിക്കുകയാണ്. ഒരാളുടെ മാത്രം വ്യക്തിപരമായ ആക്രമണങ്ങളെ തുടര്‍ന്നു രാജ്യത്തിനു മുന്നില്‍ തങ്ങള്‍ പരിഹാസപാത്രങ്ങളായി തീര്‍ന്നിരിക്കുകയാണെന്നും തിസാര കത്തില്‍ കുറിച്ചിരിക്കുന്നു.

1

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ പെരേര രാജ്യത്തെ കായിക മന്ത്രിയുടെ സഹായം തേടിയെന്നാണ് ഈ മാസമാദ്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ടാനിയ ആരോപിച്ചത്. എന്നാല്‍ അവരുടെ ആരോപണങ്ങളില്‍ പ്രതികരിക്കാതിരുന്ന പെരേര കളിക്കളത്തിലെ മികച്ച പ്രകടനങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്കതു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം കസറിയിരുന്നു. ടാനിയ വീണ്ടും മറ്റൊരു ആരോപണവുമായി രംഗത്തു വന്നതോടെയാണ് പെരേര ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സംഭവത്തില്‍ ഇടപണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

2

ഡബിളിന്റെ തമ്പുരാന് 200ന്റെ തിളക്കം... 200ല്‍ പിറക്കുമോ മറ്റൊരു ഡബിള്‍? ഹിറ്റ്മാന്‍റെ ഉദയം 2013ല്‍ഡബിളിന്റെ തമ്പുരാന് 200ന്റെ തിളക്കം... 200ല്‍ പിറക്കുമോ മറ്റൊരു ഡബിള്‍? ഹിറ്റ്മാന്‍റെ ഉദയം 2013ല്‍

ലങ്കന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ മലിങ്കയുടെ ഭാര്യയില്‍ നിന്നും ഇത്തരത്തിലുള്ള ആരോപണങ്ങളുയരുമ്പോള്‍ അതു ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുക. ടാനിയയുടെ ഫേസ്ബുക്ക് പോസ്റ്റിനു ശേഷം ലങ്കന്‍ ടീമിന്റെ ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ തന്നെ മാറിയിട്ടുണ്ട്. കാരണം താനും മലിങ്കയും ടീമിലെ സീനിയര്‍ താരങ്ങളാണ്. തങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടെന്ന സംശയമാവും ടീമിലെ യുവതാരങ്ങള്‍ക്കുണ്ടാവുകയെന്നും പെരേര ചൂണ്ടിക്കാട്ടി.

ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ടീമില്‍ സ്ഥിരതയും ഒത്തിണക്കവുമുണ്ടാക്കുകയാണ് ഒരു നേതാവിന്റെ കടമ. നിര്‍ഭാഗ്യവശാല്‍ ഇതു രണ്ടും ഇപ്പോഴില്ലെന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ടെന്നും പെരേര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 30, 2019, 15:21 [IST]
Other articles published on Jan 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X