വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗ് നേടിയില്ലെങ്കില്‍ തന്നെ പുറത്താക്കുമെന്ന് പെപ് ഗാര്‍ഡിയോള

ലണ്ടന്‍: പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കല്‍ ഭീഷണിയിലാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണയെങ്കിലും നേടിയില്ലെങ്കില്‍ തന്നെ പുറത്താക്കിയേക്കുമെന്നാണ് ഗാര്‍ഡിയോള പറയുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് സിറ്റി. ഈ മത്സരത്തില്‍ തോറ്റാല്‍ പരിശീലകന്റെ സ്ഥാനം അവതാളത്തിലാകും.

എത്തിഹാദില്‍ സിറ്റിക്കുവേണ്ടി ഗാര്‍ഡിയോള മൂന്ന് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോടികള്‍ വാരിയെറിഞ്ഞ് കളിക്കാരെ ഇറക്കിയിട്ടും ചാമ്പ്യന്‍സ് ലീഗ് ഇപ്പോഴും സിറ്റിക്ക് കിട്ടിയിട്ടില്ല. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടവും സിറ്റി കൈവിട്ടുകഴിഞ്ഞു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി ഇതിനകം തന്നെ 22 പോയന്റ് പിറകിലാണ് രണ്ടാം സ്ഥാനത്തുള്ള സിറ്റി.

പുതിയ ദശാബ്ദം, പുതിയ തുടക്കം — ആഢ്യത്തം വെളിവാക്കി ആര്‍സിബിയുടെ പുതിയ ലോഗോപുതിയ ദശാബ്ദം, പുതിയ തുടക്കം — ആഢ്യത്തം വെളിവാക്കി ആര്‍സിബിയുടെ പുതിയ ലോഗോ

pepguardiola

തനിക്ക് ചാമ്പ്യന്‍സ് ലീഗ് വേണമെന്ന് ഗാര്‍ഡിയോള പറഞ്ഞു. അതൊരു സ്വപ്‌നമാണ്. അതിനായി തയ്യാറെടുക്കന്നതില്‍ സന്തോഷിക്കുന്നു. റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ സ്‌പോര്‍ട് ഡയറക്ടര്‍ തന്നെ വിളിപ്പിച്ച് പുറത്താക്കല്‍ അറിയിക്കും. ഇത് പലതവണ സംഭവിച്ചതാണ്. ഇത്തവണയും അത് സംഭവിച്ചേക്കാമെന്ന് ഗാര്‍ഡിയോള പറഞ്ഞു. ബാഴ്‌സലോണയില്‍ നാലുവര്‍ഷം പരിശീലകനായിരുന്ന ഗാര്‍ഡിയോള പിന്നീട് ബയേണ്‍ മ്യൂണിക്കിലും മികവുകാട്ടിയശേഷമാണ് സിറ്റിയിലെത്തുന്നത്. സിറ്റിയില്‍ അടുത്തസീസണ്‍ വരെയാണ് കരാര്‍.

Story first published: Friday, February 14, 2020, 11:45 [IST]
Other articles published on Feb 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X