വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിറ്റിക്ക് ഞെട്ടല്‍, പെപ് ഗാര്‍ഡിയോള ബയേണിലേക്ക് മടങ്ങിയെത്തുന്നു?

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. കുടുംബം താമസിക്കുന്നത് ബയേണിലായതിനാല്‍ അദ്ദേഹം അങ്ങോട്ട് മടങ്ങിപ്പോവുകയാണെന്നുള്ള റിപ്പോര്‍ട്ട് ജര്‍മന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിക്കോ കൊവാക്കിന് പകരക്കാരനെ ബയേണ്‍ മ്യൂണിക്ക് തേടുന്ന സാഹചര്യത്തില്‍ പെപ് എത്തുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് സിറ്റിയുമായി ഗാര്‍ഡിയോളയ്ക്ക് കരാറുള്ളത്. ഇത് പുതുക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്നാണ് വിവരം.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ബയേണ്‍ മ്യൂണിക്കിന്റെ പരിശീലന മൈതാനം പെപ് സന്ദര്‍ശിച്ചിരുന്നു. ഇത് തിരിച്ചുവരവിന്റെ ഭാഗമായാണെന്ന് സ്‌പോര്‍ട്‌സ് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അവസാന രണ്ട് സീസണിലും സിറ്റയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കാന്‍ ഗാര്‍ഡിയോളയ്ക്ക് സാധിച്ചു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ കാര്യമായൊന്നും ചെയ്യാന്‍ സിറ്റിക്ക് സാധിച്ചില്ല. ഈ സീസണിലെ സിറ്റിയുടെ പ്രകടനം അത്ര മികച്ചതല്ല. നിലവില്‍ നാലാം സ്ഥാനത്താണവര്‍.

ഇപ്പോഴും സിംഗിളോ? ഇന്ത്യന്‍ സുന്ദരി മന്ദാനയുടെ മറുപടി... ക്രഷുണ്ടായത് ഒരാളോട്, അതും 10ാം വയസ്സില്‍!!ഇപ്പോഴും സിംഗിളോ? ഇന്ത്യന്‍ സുന്ദരി മന്ദാനയുടെ മറുപടി... ക്രഷുണ്ടായത് ഒരാളോട്, അതും 10ാം വയസ്സില്‍!!

pepguardiola

2013-2016 കാലഘട്ടത്തിലാണ് പെപ് ബയേണിനെ പരിശീലിപ്പിച്ചത്.ഈ മൂന്ന് സീസണിലും ബുണ്ടസ്ലീഗ കിരീടം ബയേണിനായിരുന്നു. ഡിഎഫ്ബി പോക്കല്‍ രണ്ട് തവണയും ഓരോ തവണ വീതം ക്ലബ്ബ് ലോകകപ്പും സൂപ്പര്‍ കപ്പും പെപിന്റെ കീഴില്‍ ബയേണ്‍ നേടി. മുന്‍ ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ ബയേണിന്റെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ക്ലബ്ബ് പ്രസിഡന്റ് ഇത് ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ഗാര്‍ഡിയോളയുടെ ജര്‍മനിയിലേക്കുള്ള തിരിച്ചുവരവ് സാധ്യത കൂടുതല്‍ സജീവമായി.

Story first published: Wednesday, November 13, 2019, 16:13 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X