വിരമിക്കണമെന്ന് ചിലര്‍ പറയുന്നു; അവരോട് പോകാന്‍ പറയെന്ന് മേരി കോം
ദില്ലി: പ്രായം 35 ആയെങ്കിലും മൂന്നു മക്കളുടെ അമ്മയാണെങ്കിലും അഞ്ചുതവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്‌സര്‍ മേരി കോമിന് വിരമിക്കാനുള്ള ഉദ്ദേശമില്ല. ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡലോടെ അവര്‍ തെളിയിച്ചിരിക്കുന്നത്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മേരി കോം അതേ നാണയത്തില്‍ തന്നെയാണ് മറുപടി പറയുന്നത്.
വിമര്‍ശനങ്ങളെ താന്‍ ഒരിക്കലും വകവെയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു. നിരന്തരം പരിശീലനം നടത്തുകയാണ് തന്റെ പ്രഥമ പരിഗണന. ജീവിതത്തില്‍ ഒട്ടേറെ വിഷമതകളുണ്ട്. എന്നാല്‍, ട്രെയിനിങ്ങിനോളം പ്രാധാന്യം മറ്റൊന്നിനും നല്‍കില്ല. ഒരിക്കലും പരിശീലനം മുടക്കില്ല. ഇതു തന്നെയാണ് യുവതാരങ്ങളോടും പറയാനുള്ളത്. നിരന്തരമായ പരിശീലനം അവരെ വിജയിത്തിലെത്തിക്കുമെന്നും ഇടിക്കൂട്ടിലെ പെണ്‍പുലി പറഞ്ഞു.

ചിലര്‍ക്ക് താന്‍ വിരമിക്കുന്നതാണ് കാണേണ്ടത്. എന്നാല്‍ അതിന് താന്‍ പ്രാധാന്യം നല്‍കുന്നില്ല. ഇപ്പോഴും കായികക്ഷമത നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. റിങ്ങിലിറങ്ങുന്നതില്‍ ആര്‍ക്കും എന്നെ തടയാനാകില്ല. ഇവര്‍ ആരാണ് എന്നോട് വിരമിക്കാന്‍ പറയാന്‍?. എത്രമാത്രം തനിക്ക് ആഗ്രഹമുണ്ടോ അത്രയുംനാള്‍ കളിക്കളത്തില്‍ തുടരുമെന്നും മോരി കോം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്തിലെ ഉജ്വല പ്രകടനത്തിനുശേഷം അവര്‍ ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയാണ് പരിശീലനം നടത്തുന്നത്. ഇതിനുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications