Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഏഷ്യാ കപ്പിനെത്തിയില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ആതിഥേയത്വം വഹിക്കുന്നതില്‍നിന്നും പിന്മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനെത്തില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഏഷ്യാ കപ്പ് ആതിഥേയ രാജ്യത്തെ മാറ്റുന്നതിനുള്ള തീരുമാനം എടുക്കേണ്ടത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആണെന്ന് പിസിബി ചെയര്‍മാന്‍ വസിം ഖാന്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് ബംഗ്ലാദേശിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറായ സാഹചര്യത്തിലാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനായാണ് ബംഗ്ലാദേശിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ടി20, ഏകദിന, ടെസ്റ്റ് പരമ്പരയ്ക്ക് ബംഗ്ലാദേശ് സമ്മതം അറിയിക്കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് ബംഗ്ലാദേശിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

pcb

ഏഷ്യാ കപ്പിനായി മറ്റ് രണ്ട് വേദികള്‍ തങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പിസിബി ചെയര്‍മാന്‍ വസിം ഖാന്‍ പറഞ്ഞു. ഇന്ത്യ ഏഷ്യാ കപ്പിനായി പാക്കിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ 2021ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനും പങ്കെടുക്കില്ലെന്ന് ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ബഹിഷ്‌കരിച്ചാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് വേദി നഷ്ടമായേക്കാന്‍ ഇടയുണ്ട്. 2009ലെ തീവ്രവാദി ആക്രമണത്തിനുശേഷം അന്താരാഷ്ട്ര ടീമുകള്‍ പാക്കിസ്ഥാനില്‍ കളിക്കാനെത്താറില്ല. കഴിഞ്ഞവര്‍ഷം ശ്രീലങ്കയാണ് പാക്കിസ്ഥാനിലേക്ക് വീണ്ടും ടെസ്റ്റ് മത്സരത്തിനായി എത്തിയത്.

Story first published: Saturday, January 25, 2020, 16:48 [IST]
Other articles published on Jan 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+