For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്രിക്കറ്റ് അധികൃതര്‍ രണ്ടുവര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക്; നഷ്ടപരിഹാരം ചോദിച്ചുവാങ്ങും

ദില്ലി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നസാം സേത്തിയും, സുഭന്‍ അഹമ്മദും ഇന്ത്യയിലേക്ക്. ഏപ്രില്‍ 21ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി യോഗത്തിനായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായാണ് പാക് പ്രതിനിധികള്‍ ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട് സന്ദര്‍ശനത്തിന്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ ക്രിക്കറ്റിനെ കാര്യമായി ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഉപേക്ഷിക്കുകയും ചെയ്തത് വിവാദമായി. പരമ്പര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ഇന്ത്യാ സന്ദര്‍ശനത്തിനിടെ പാക് പ്രതിനിധികള്‍ ആവശ്യപ്പെടും.

cricket

2015ല്‍ പാക് പ്രതിനിധികള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യാ പാക്കിസ്ഥാന്‍ പരമ്പരയെക്കുറിച്ച് സംസാരിക്കാനായി മുംബൈയില്‍ ചേരാനിരുന്ന യോഗം ശിവസേനയുടെ കടുത്ത പ്രതിഷേധം തടസ്സപ്പെടുത്തി. 2012-13 വര്‍ഷത്തിനുശേഷം ഇന്ത്യ പാക്കിസ്ഥാനുമായി പരമ്പര കളിച്ചിട്ടില്ല.

അതേസമയം, പാക്കിസ്ഥാന്‍ 2016ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് പാക്കിസ്ഥാന്റെ പ്രതിഷേധത്തെ തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റി. പാക് പ്രതിനിധികള്‍ വീണ്ടും ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന്, കടുത്ത പോലീസ് സംരക്ഷണത്തിലാണ് കൊല്‍ക്കത്തയില്‍ യോഗം ചേരുക.

Story first published: Saturday, April 21, 2018, 9:31 [IST]
Other articles published on Apr 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+