വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂനിസ് ഖാന്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പിസിബി

കറാച്ചി: പാകിസ്താന്റെ ബാറ്റിങ് പരിശീലകനായിരിക്കെ യൂനിസ് ഖാന്‍ തന്നെ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചുവെന്ന ഗ്രാന്റ് ഫ്‌ളവറിന്റെ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. താരതമ്യേനെ കളിക്കളത്തിലെ മാന്യനായ യൂനിസ് ഖാന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായിയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഫ്‌ളവറിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതുവരെയായും സംഭവത്തോട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡോ പാകിസ്താന്‍ താരങ്ങളോ പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പാക് ടീമും പരിശീലകരും ലണ്ടനിലാണുള്ളത്. നിലവിലെ പാക് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് യൂനിസ് ഖാന്‍.

എന്നാല്‍ ഫ്‌ളവറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇതേവരെ ഒരു പ്രതികരണവും പാക് താരങ്ങളോ പിസിബി യോ നടത്തിയിട്ടില്ല. എന്നാല്‍ ഫ്‌ളവറിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണമായും സത്യമല്ലെന്ന തരത്തില്‍ ചില പിസിബി വൃത്തങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവനം നടന്നതാണെങ്കിലും കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ഗ്രാന്റ് ഫ്‌ളവര്‍ ബാറ്റിങ് ഉപദേശിച്ചപ്പോള്‍ വെണ്ണയിലെ കത്തിയെടുത്ത് തമാശയ്ക്ക് അദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും വീശുകയും ഉപദേശം കേള്‍ക്കാതിരിക്കാന്‍ പ്രഭാത ഭക്ഷണം അവസാനിപ്പിക്കണമെന്ന് പറുയുകയും ചെയ്തു. ഇതാണ് ഇത്തരത്തില്‍ വളച്ചൊടിക്കപ്പെട്ടതെന്നാണ് പിസിബി വൃത്തങ്ങള്‍ അനൗദ്യോഗികമായ പ്രതികരിച്ചത്.

youniskhan

ലോകകപ്പ് ഒത്തുകളി ആരോപണം: തെളിവുകളില്ല, കേസ് അവസാനിപ്പിച്ച് ശ്രീലങ്കന്‍ പോലീസ്ലോകകപ്പ് ഒത്തുകളി ആരോപണം: തെളിവുകളില്ല, കേസ് അവസാനിപ്പിച്ച് ശ്രീലങ്കന്‍ പോലീസ്

നേരത്തെ ബാറ്റിങ് പരിശീലകനായിരിക്കെ ബാറ്റിങ് ഉപദേശിക്കാന്‍ പ്രഭാത ഭക്ഷണത്തിനിടെ യൂനിസ് ഖാന്റെ അടുത്തെത്തിയപ്പോള്‍ കത്തിയെടുത്ത് അദ്ദേഹം കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെന്ന തരത്തിലാണ് സിംബാബ് വെക്കാരനായ ഗ്രാന്റ് ഫ്‌ളവര്‍ വെളിപ്പെടുത്തിയത്. തന്റെ ഉപദേശം ഇഷ്ടപ്പെടാത്തതിനാലാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. 2016ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ബ്രിസ്ബണില്‍ വെച്ചായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് തീര്‍ത്തും തമാശയ്ക്ക് ചെയ്ത കാര്യമാണെന്നും സംഭവം വളച്ചൊടിക്കരുതെന്നുമാണ് പിസിബിയുടെ വൃത്തങ്ങള്‍ പ്രതികരിച്ചത്. മുന്‍ പാക് നായകനായിരുന്ന യൂനിസ് ഖാന്‍ പാക് ജഴ്‌സിയില്‍ 118 ടെസ്റ്റില്‍ നിന്ന് 10099 റണ്‍സും 265 ഏകദിനത്തില്‍ നിന്ന് 7249 റണ്‍സും 25 ടി20യില്‍ നിന്ന് 442 റണ്‍സും നേടിയിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള താരമാണ് 42കാരനായ യൂനിസ്. വരും ദിവസങ്ങളില്‍ ഗ്രാന്റ് ഫ്‌ളവറിനോട് പിസിബി ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്. മിസ്ബാഹ് ഉല്‍ഹഖാണ് പാകിസ്താന്റെ നിലവിലെ മുഖ്യ പരിശീലകന്‍.

Story first published: Friday, July 3, 2020, 18:14 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X