പാക് ക്രിക്കറ്റ് താരം ദുബായ് നൈറ്റ് ക്ലബ്ബില്‍; വീഡിയോ പുറത്തായ ഉടന്‍ പണികിട്ടി
ദുബായ്: യുഎഇയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കിടെ അച്ചടക്കം ലംഘിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് പിഴ ശിക്ഷ. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടീം തോറ്റതിന് പിന്നാലെയാണ് അക്മല്‍ ദുബായില്‍ ഒരു നൈറ്റ് ക്ലബ്ബില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു.

കളിക്കുശേഷം ഉമര്‍ അക്മല്‍ ചുറ്റിയടിക്കുന്ന വീഡിയോ അദ്ദേഹം തന്നെയാണ് മൊബൈലില്‍ പപകര്‍ത്തിയത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ എത്തിയതെങ്ങിനെയെന്നത് വ്യക്തമല്ല. വീഡിയോ പുറത്തായതിന് പിന്നാലെ താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പിസിബി മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.
സംഭവത്തില്‍ അക്മല്‍ ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് കടുത്ത ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ടീം ലോകകപ്പിന് ഒരുങ്ങുന്നതിനിടെ അക്മലിനെ ഒഴിവാക്കുന്നത് തിരിച്ചടിയായേക്കുമെന്ന് മാനേജ്‌മെന്റ് സൂചിപ്പിച്ചതും താരത്തിന് രക്ഷയായി. നേരത്തെ പലതവണ അച്ചടക്ക നടപടിക്ക് വിധേയനായ കളിക്കാരനാണ് ഉമര്‍ അക്മല്‍. രണ്ടരവര്‍ഷത്തോളം ടീമിന് പുറത്താവുകയും ചെയ്തു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications