വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് തോല്‍വിയെ കളിയാക്കുന്ന പരസ്യം; ഐസിസിക്ക് പരാതി നല്‍കി പിസിബി

ലണ്ടന്‍: പാകിസ്താന്റെ തോല്‍വികളെ പരിഹസിക്കന്ന തരത്തിലുള്ള ടെലിവിഷന്‍ പരസ്യം നല്‍കിയ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ പരാതിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പരസ്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ള അതൃപ്തി സംബന്ധിച്ച് ഐ.സി.സി. പ്രതിനിധികള്‍ ബി.സി.സി.ഐ.യുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. എന്നാല്‍ ബി.സി.സി.ഐ. അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

india-pakistan

ടെലിവിഷന്‍ പരസ്യത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പി.സി.ബി. ചെയര്‍മാന്‍ എഹ്‌സാന്‍ മാനി ഐ.സി.സി.ക്ക് പരാതി നല്‍കിയിട്ടുണ്ട്. അദ്ദേഹം കത്തയക്കുകയാണോ ടെലിഫോണില്‍ പറയുകയാണോ ചെയ്തതെന്ന് അറിയില്ലെന്നും എ്‌നാല്‍ അവര്‍ക്ക് പരാതിയുണ്ടെന്ന് അറിയാമെന്നും ബി.സി.സി.ഐ. പ്രതിനിധി പറഞ്ഞു.

ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുന്നോടിയായാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരസ്യം പുറത്തിറക്കിയത്. ഇതുവരെ നടന്ന ഇന്ത്യക്കെതിരായ ആറ് ലോകകപ്പ് മത്സരങ്ങളും പാകിസ്താന്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പരസ്യം. ഒരു ബംഗ്ലാദേശ് ആരാധകന്‍ ഞായറാഴ്ചത്ത കളിയെക്കുറിച്ച് പാക് ആരാധകനോട് ചോദിക്കുകയാണ്. വിജയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കണമെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്ന് പാക് ആരാധകന്‍ പറയുമ്പോള്‍, ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ഇന്ത്യന്‍ ആരാധകന്‍ ചോദിക്കുന്നു. പ്രശ്‌നത്തെക്കുറിച്ച് ഐ.സി.സി. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

പാക് ക്യാപ്റ്റന്റെ ആ തീരുമാനം പിഴച്ചെന്ന് സച്ചിന്‍; പ്രധാനമന്ത്രി പറഞ്ഞിട്ടും കേട്ടില്ല പാക് ക്യാപ്റ്റന്റെ ആ തീരുമാനം പിഴച്ചെന്ന് സച്ചിന്‍; പ്രധാനമന്ത്രി പറഞ്ഞിട്ടും കേട്ടില്ല

അതേസമയം, ഐ.സി.സി.യുടെ ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് ഒരു ഇന്ത്യന്‍ ചാനലിന്റെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്. മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നടത്തിയ വാര്‍ത്താസമ്മേളനം തദ്‌സമയം സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ചാനലിന്റെ റിപ്പോര്‍ട്ടറുടെയും ക്യാമറാമാന്റെയും അംഗീകാരം റദ്ദാക്കുകയും വേദിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കോലിയുടെ വാര്‍ത്താ സമ്മേളനം തദ്‌സമയം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ഐ.സി.സി. താക്കീത് ചെയ്തിട്ടുമുണ്ട്.

Story first published: Monday, June 17, 2019, 12:14 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X