Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ സമയക്രമം പ്രഖ്യാപിച്ചു, ഫൈനല്‍ മാര്‍ച്ച് 22ന്

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ഈ സീസണിന് ഫെബ്രുവരി 20ന് തുടക്കമാവും. പാകിസ്താനിലും യുഎഇയിലുമായാണ് മത്സരങ്ങള്‍ നടത്തുന്നത്. 34 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പിഎസ്എല്ലിന്റെ ഫൈനല്‍ മാര്‍ച്ച് 22ന് നടക്കും.മത്സരക്രമം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താനിലെ കറാച്ചി സ്റ്റേഡിയത്തില്‍ ഒമ്പത് മത്സരവും ലാഹോറില്‍ 14 മത്സരവുമാവും മുല്‍ത്താന്‍ സ്‌റ്റേഡിയത്തില്‍ മൂന്ന് മത്സരവും പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എട്ട് മത്സരങ്ങളുമാവും നടക്കുക.

ഉദ്ഘാടന മത്സരത്തില്‍ ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സ് രണ്ട് തവണ കിരീടം ചൂടിയ ഇസ്ലാമാബാദ് യുണൈറ്റഡിനെ നേരിടും. പിഎസ്എസ്സിന്റെ അഞ്ചാം സീസണ്‍ അതി ഗംഭീരമായി നടത്താനാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്. പാകിസ്താനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തിയതിന് പിന്നാലെ വിദേശ താരങ്ങളെ പങ്കെടുപ്പിച്ച് പിഎസ്എല്ലും നടത്താന്‍ പറ്റുന്നത് വലിയനേട്ടമാണ്. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരോട് ഉത്തരവാദിത്തമുണ്ടെന്നും പിസിബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി പറഞ്ഞു.

pcllogo-

ഇത്തവണത്തെ പിഎസ്എല്ലില്‍ 36 വിദേശ കളിക്കാരാണ് പങ്കെടുക്കുന്നത്. 22 രാജ്യങ്ങളില്‍ നിന്നുള്ള 425 കളിക്കാര്‍ പിഎസ്എല്ലില്‍ പങ്കെടുക്കാന്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് 109 താരങ്ങളാണ് പിഎസ്എല്ലില്‍ രജിസ്ട്രര്‍ ചെയ്തത്. ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ താരങ്ങളെല്ലാം പിഎസ്എല്ലില്‍ പങ്കെടുക്കുന്നുണ്ട്.

Story first published: Thursday, January 2, 2020, 9:07 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+