മക്ക: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. കഴിഞ്ഞ രണ്ട് സീസണിന്റെ അവസാനവും മക്കയിലെത്തിയ പോഗ്ബ ഇത്തവണയും പതിവ് തെറ്റിച്ചില്ല. റമദാന് മാസത്തില്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നത് ജീവിതത്തിലെ പ്രധാന കാര്യമാണെന്നും ഒരിക്കലും അത് മറക്കില്ലെന്നും പോഗ്ബ പറഞ്ഞു.
ഇതാ സ്റ്റിമാക്കിന്റെ ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ടീം... സംഘത്തില്‍ രണ്ട് മലയാളി താരങ്ങള്‍
മക്കയിലെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് പോള്‍ പോഗ്ബയുമായി കൂടിക്കാഴ്ച നടത്തി. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ പോഗ്ബയ്ക്ക് സാധിച്ചിരുന്നില്ല. ആറാം സ്ഥാനക്കാരായാണ് യുണൈറ്റഡ് ഈ സീസണ് അവസാനിപ്പിച്ചത്.
മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട പോഗ്ബ സ്പാനിഷ് ക്ലബ്ബ്് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്നാണ് വിവരം. ഈ സീസണിന്റെ അവസാനത്തില്‍ ആരാധകനോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ പോഗ്ബ വിവാദത്തിലായിരുന്നു.