Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡുമായി കരാര്‍ പുതുക്കാതെ പോഗ്ബ; ലക്ഷ്യം യുവന്റസ് പ്രവേശനം?

ലണ്ടന്‍: ഫ്രഞ്ച് മീഡ്ഫീല്‍ഡര്‍ യുവന്റസിലേക്ക് തിരിച്ചെത്തുന്നതായുള്ള അഭ്യൂഹം വീണ്ടും ശക്തമാകുന്നു. പരിക്ക് ഭേദമായി തിരിച്ചെത്തിയ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും സജീവമാണെന്ന് ടുട്ടോസ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. മോശം ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാല്‍ പോഗ്ബയ്ക്ക് സമ്മതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേ സമയം പോഗ്ബ യുണൈറ്റഡില്‍ തുടരുമെന്ന തരത്തിലാണ് യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയര്‍ പ്രതികരിക്കുന്നത്. പോഗ്ബ യുണൈറ്റഡിലെ ഏറ്റവും പ്രധാന താരമാണെന്നാണ് കഴിഞ്ഞിടെ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ജനുവരിയിലെ കൈമാറ്റ ജാലകത്തില്‍ 60 ദശലക്ഷം യൂറോയും എംറി ക്യാനെയും നല്‍കിയാണ് യുവന്റസ് പോഗ്ബയെ സ്വന്തമാക്കാനൊരുങ്ങുന്നത്. യുവന്റസിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പൗലോ ഡിബാലയും മുന്നേറ്റത്തില്‍ തിളങ്ങുന്നുണ്ടെങ്കിലും മധ്യനിരയിലെ പ്രശ്‌നം ടീമിനെ അലട്ടുന്നു. ഇതിന് പരിഹാരം കാണാന്‍ പോഗ്ബയെ ടീമിലെത്തിച്ചാല്‍ സാധിക്കുമെന്നാണ് യുവന്റസ് കോച്ച് മൗറീസ്യോ സാറി കണക്കുകൂട്ടുന്നത്.

paulpogba

നേരത്തെ ലാ ലിഗ ക്ലബ്ബ് റയല്‍ മാഡ്രിഡും പോഗ്ബയ്ക്കായി സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും കൈമാറ്റം നടന്നില്ല. 2016ല്‍ യുവന്റസില്‍ നിന്നാണ് പോഗ്ബ യുണൈറ്റഡിലെത്തിയത്. 2012 മുതല്‍ നാല് വര്‍ഷക്കാലം യുവന്റസില്‍ കളിച്ച പോഗ്ബ 124 മത്സരത്തില്‍ നിന്ന് 28 ഗോളും അവര്‍ക്കുവേണ്ടി നേടിയിട്ടുണ്ട്.

Story first published: Tuesday, December 24, 2019, 18:01 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+