Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോഗ്ബയുടെ ആവശ്യം കേട്ട് യുണൈറ്റഡ് ഞെട്ടി; കരാര്‍ പുതുക്കാന്‍ ആഴ്ചയില്‍ വേണ്ടത് റെക്കോഡ് പ്രതിഫലം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കളി മികവിലും ആരാധക പിന്തുണയിലും വരുമാനത്തിലും മുന്നിലുള്ള യുണൈറ്റഡ് ഈ സീസണിലും തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. ജോസ് മൗറീഞ്ഞോയുടെ കീഴില്‍ ക്ലബ്ബ് നിറം മങ്ങിയതോടെ മൗറീഞ്ഞോയെ പുറത്താക്കി പകരം സോള്‍സെഷറെ ക്ലബ്ബ് തല്‍സ്ഥാനത്തെത്തിച്ചു. മുന്‍ താരം കൂടിയ സോള്‍സെഷയറിന്റെ കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുക്കുന്നത്. നിലവില്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള യുണൈറ്റഡില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ആവശ്യക്കാരേറെയുണ്ടായിട്ടും പോഗ്ബയെ കൈവിടാതെ യുണൈറ്റഡ് കാത്തുസൂക്ഷിക്കുകയാണ്. ജോസ് മൗറീഞ്ഞോയും പോഗ്ബയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ പോഗ്ബയ്ക്ക് അനുകൂലമായ നിലപാടാണ് ക്ലബ്ബ് സ്വീകരിച്ചത്.

പോഗ്ബയുമായുള്ള കരാര്‍ ഈ സീസണിന്റെ അവസാനത്തോടെ തീരാനിരിക്കെ താരത്തിന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ക്ലബ്ബ്. യുണൈറ്റഡില്‍ തുടരാന്‍ റെക്കോഡ് പ്രതിഫലംആവശ്യപ്പെട്ടതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. കരാര്‍ പുതുക്കാന്‍ 4.53 കോടി രൂപ പോഗ്ബ ആവശ്യപ്പെട്ടതായാണ് വിവരം. നിലവില്‍ മൂന്നരക്കോടിക്ക് അടുത്താണ് താരത്തിന് പ്രതിഫലം ലഭിക്കുന്നത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ പോഗ്ബയെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പറഞ്ഞതോടെയാണ് പോഗ്ബ വിലപേശാനിറങ്ങിയത്.

paulpogba

നിലവിലെ സാഹചര്യത്തില്‍ പോഗ്ബയുടെ ആവശ്യം സാധിച്ചുകൊടുക്കാതെ യുണൈറ്റഡിന് മറ്റ് വഴികളില്ല. പരിക്കിനെത്തുടര്‍ന്ന് അലക്‌സീസ് സാഞ്ചസ് പുറത്താണ്. ഈ അവസരത്തില്‍ പോഗ്ബ കൂടി ടീം വിട്ടാല്‍ യുണൈറ്റഡിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. സോള്‍ഷെയറുമായി മികച്ച ബന്ധം പുലര്‍ത്തുന്ന പോഗ്ബ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണണം.

ടീമില്‍ അടിമുടി മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്ന റയല്‍ മാഡ്രിഡ് ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഹസാര്‍ഡിനൊപ്പം പോഗ്ബ കൂടിയെത്തിയാല്‍ നിലവിലെ റയലിന്റെ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് സിദാനുള്ളത്. 2011-12 സീസണില്‍ യുണൈറ്റഡിനുവേണ്ടി മൂന്ന് മത്സരം കളിച്ച പോഗ്ബ പിന്നീട് യുവന്റസിലേക്ക് ചേക്കേറി. 2016ല്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ പോഗ്ബ 86 മത്സരത്തില്‍ നിന്ന് 22 ഗോളും റെഡ് ഡെവിള്‍സ് ജഴ്‌സിയില്‍ നേടിയിട്ടുണ്ട്.

Story first published: Saturday, April 6, 2019, 15:52 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+