For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രസിങ് റൂമില്‍ കോലി ശാന്തനല്ല, ആക്രമണ ശൈലി എല്ലാസമയവുമുണ്ട്; വെളിപ്പെടുത്തി പാര്‍ഥിവ് പട്ടേല്‍

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പരിചയസമ്പന്നനായ താരമാണ് പാര്‍ഥിവ് പട്ടേല്‍.35ാം വയസിലും ഐപിഎല്ലില്‍ തിളങ്ങുന്ന ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കൊപ്പവും പാര്‍ഥിവ് പട്ടേല്‍ കളിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ മൂന്ന് ടീമിന്റെയും നായകന്മാരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പട്ടേല്‍.

എം എസ് ധോണിയും രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ ശാന്തതയോടെ പെരുമാറുമെങ്കിലും കോലി എല്ലാവരെയും തന്റെ വിരലിന് താഴെനിര്‍ത്തുമെന്നാണ് പാര്‍ഥിവ് അഭിപ്രായപ്പെട്ടത്. ധോണിയും രോഹിതും ശാന്തമായി കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നു. എന്നാല്‍ കോലിയങ്ങനെയല്ല. അദ്ദേഹം ആക്രമണ സ്വഭാവം കൂടുതലായുള്ള നായകനാണ്. എല്ലായ്‌പ്പോഴും ഈ സ്വഭാവം കാത്തുസൂക്ഷിക്കുന്ന കോലി എല്ലായ്‌പ്പോഴും മുന്നില്‍ നിന്ന് നയിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് കോലിയുടെ ശൈലിയാണെന്നും അദ്ദേഹത്തിനത് ചേരുകയും ചെയ്യുമെന്നും തനിക്ക് ശാന്ത സ്വഭാവമുള്ളവരെയാണ് ഇഷ്ടമെന്നും പാര്‍ഥിവ് പറഞ്ഞു.

parthivpatel

എംഎസ് ധോണി വ്യത്യസ്തനായ നായകനാണ്.അദ്ദേഹത്തിന് എല്ലാ താരങ്ങളെക്കുറിച്ചും വ്യക്തമായി അറിയാം. ഓരോ താരത്തിന്റെയും കഴിവും ദൈര്‍ബല്യവും അറിയാവുന്ന ധോണിക്ക് അതെങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. അവരവരുടെ അഭിപ്രായം തുറന്നുപറയാന്‍ ധോണി അവസരം നല്‍കുന്നു. തങ്ങളുടേതായ ശൈലി പിന്തുടരാറാണ് ധോണി പറയാറെന്നും പാര്‍ഥിവ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ മികച്ചവനാക്കുന്നത് അദ്ദേഹത്തിന്റെ പ്ലാനിങ്ങാണ്. ഓരോ താരത്തെയും എവിടെ എപ്പോള്‍ പ്രയോഗിക്കണമെന്നതിനെക്കുറിച്ച് രോഹിതിന് കൃത്യമായ ധാരണയുണ്ട്. ഇതാണ് അദ്ദേഹത്തെ മികച്ച ക്യാപ്റ്റനാക്കുന്നത്. സമീപകാലത്തായി അദ്ദേഹം ഏറെ വളര്‍ന്നുവെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ ആദ്യ രണ്ട് സീസണുകളിലും ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് പാര്‍ഥിവ് കളിച്ചത്. ഓപ്പണിങ്ങില്‍ മാത്യു ഹെയ്ഡനും മുരളി വിജയിക്കുമൊപ്പം അദ്ദേഹം ബാറ്റുചെയ്തിട്ടുണ്ട്. 2015 മുതല്‍ 2017വരെയാണ് പാര്‍ഥിവ് മുംബൈയ്ക്കുവേണ്ടി കളിച്ചത്.അവിടെയും ഓപ്പണര്‍ റോളിലായിരുന്നു പാര്‍ഥിവ് ഇറങ്ങിയത്. 2018ലാണ് കോലിയുടെ ബംഗളൂരുവില്‍ പാര്‍ഥിവ് എത്തിയത്.ഓപ്പണറായി ബംഗളൂരുവിനൊപ്പവും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തു. കൊച്ചി ടസ്‌കേഴ്‌സ് കേരള,ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടിയും പാര്‍ഥിവ് ഐപിഎല്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യക്കുവേണ്ടി 25 ടെസ്റ്റില്‍ നിന്ന് 934 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 736 റണ്‍സും രണ്ട് ടി20യില്‍ നിന്ന് 36 റണ്‍സും പാര്‍ഥിവ് നേടിയിട്ടുണ്ട്. 139 ഐപിഎല്‍ കളിച്ചിട്ടുള്ള പാര്‍ഥിവ് 2848 റണ്‍സും സ്വന്തം പേരിലാക്കി. 81റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.രഞ്ജി ട്രോഫിയിലും പാര്‍ഥിവ് ഇപ്പോഴും സജീവമാണ്.

Story first published: Sunday, June 28, 2020, 18:40 [IST]
Other articles published on Jun 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+