പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ 2024ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനുള്ള ലോഗോ പ്രകാശനം ചെയ്തു. സ്വര്‍ണ മെഡല്‍, ഒളിമ്പിക്സ് പാരാലിമ്പിക്സ് ജ്വാല, മരിയാനി എന്നിങ്ങനെ മൂന്ന് സുപ്രധാന ചിഹ്നങ്ങള്‍ ചേര്‍ത്താണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഒളിമ്പിക്സ് ലോഗോ ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നതാണെന്നും തങ്ങളുടെ കാഴ്ചപ്പാടുകള്‍ ആലേഖനം ചെയ്തതാണന്നെും അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍ പിയറി ഒളിവര്‍ പറഞ്ഞു.
സ്വര്‍ണമെഡലും ഒളിമ്പിക് ജ്വാലയും മരിയാനിയും മൂന്നും ചേര്‍ത്ത് തയ്യാറാക്കിയ ലോഗോ, ചരിത്രവും ഫ്രഞ്ച് പശ്ചാത്തലവും ഒളിമ്പിക്സ് ലക്ഷ്യങ്ങളുമെല്ലാം ഒന്നു ചേരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഡിസൈന്‍ ഏറെ ആകര്‍ഷവും ലോകമെങ്ങുമുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാവുന്നതുമാണ്. പാരിസ് ഒളിമ്പിക്സിനായുള്ള ക്ഷണം കൂടിയാണിതെന്നും ഒളിവര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് അഞ്ച് ടെസ്റ്റ് കേന്ദ്രങ്ങള്‍ മതിയെന്ന് വിരാട് കോലി; കേരളത്തിന് തിരിച്ചടിയാകും
നൂറു വര്‍ഷത്തിനു ശേഷമാണ് ഫ്രഞ്ച് തലസ്ഥാന നഗരം ഒളിമ്പിക്സിനു വേദിയാകുന്നത്. 2017 സപ്തംബറില്‍ പെറുവിലെ ലിമയിലാണ് 2024ലെയും 2028ലെയും ഒളിമ്പിക്സ് വേദികള്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചത്. 2024ല്‍ പാരീസില്‍ നടത്തുമ്പോള്‍ 2028ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് വേദിയാകും. 1921നുശേഷം ആദ്യമായാണ് രണ്ട് ഒളിംപിക്സ് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ഇരു നഗരങ്ങളും മൂന്നാം തവണ ഒളിമ്പിക്സിനു വേദിയാകും.