Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടികള്‍ ഇന്ത്യക്കായല്ല, ഐപിഎല്ലില്‍ കളിക്കണമെന്ന് രക്ഷിതാക്കളുടെ ആഗ്രഹം-കപില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വലിയ മാറ്റമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത്. ബിസിസി ഐക്ക് വലിയ സാമ്പത്തിക ലാഭത്തിനൊപ്പം നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വഴിതുറക്കാനും ഐപിഎല്‍ കാരണമായി.നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്.

ഐപിഎല്ലിലെ പ്രകടനം വിദേശ താരങ്ങള്‍ക്കുപോലും ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കാറുണ്ട്. യുവതാരങ്ങളെല്ലാം ഇപ്പോള്‍ ഐപിഎല്ലില്‍ കയറിപ്പറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇന്ത്യയുടെ യുവതാരങ്ങളുടെ കാഴ്ചപ്പാടിലെ മാറ്റത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ് പ്രതികരിച്ചിരിക്കുകയാണ്. ഐപിഎല്‍ ഇന്ത്യയിലെ മാതാപിതാക്കളുടെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. ആധുനിക കാലത്തെ മാതാപിതാക്കള്‍ മക്കള്‍ ഇന്ത്യക്കുവേണ്ടി കളിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ കൂടുതലാണ് ഐപിഎല്ലില്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

kapildev

സ്‌പോര്‍ട്‌സ് കീഡയുടെ ഫ്രീ ഹിറ്റെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'മാതാപിതാക്കളുടെ ചിന്താഗതികള്‍ ആകെ മാറിയിരിക്കുന്നു. നിരവധി രക്ഷിതാക്കള്‍ എന്റെയടുത്ത് എത്തിയിട്ടുണ്ട്. അവരെല്ലാം മകന്‍ ഇന്ത്യക്കുവേണ്ടി കളിക്കുമോയെന്ന കാര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. അവരുടെ ആശങ്ക മകന് ഐപിഎല്ലില്‍ കളിക്കാനാകുമോയെന്ന് ഓര്‍ത്താണ്. പലരുടേയും വാക്കുകള്‍ കേട്ട് ഞാന്‍ തകര്‍ന്നുപോയിട്ടുണ്ട്. ഐപിഎല്ലില്‍ മകന് മികച്ച ഭാവിഉണ്ടാക്കിക്കൊടുക്കുകയാണ് മാതാപിതാക്കളുടെ ജോലി-കപില്‍ പറഞ്ഞു.

ഐപിഎല്ലില്‍ കളിക്കുന്നത് യുവതാരങ്ങള്‍ക്ക് നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എത്രത്തോളം കളിക്കാന്‍ സാധിക്കുന്നുവോ അത്രത്തോളം മികച്ച താരമായി മാറുന്നു. യുവാക്കളെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് ഐപിഎല്‍ വഹിക്കുന്നുണ്ടെന്നും കപില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് 1983ലെ ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് കപില്‍. വിരമിച്ച ശേഷവും ക്രിക്കറ്റ് നിരീക്ഷണങ്ങളുമായി കപില്‍ ഇപ്പോഴും കളത്തില്‍ സജീവമാണ്. പലപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ പുകഴ്ത്തിയും വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്താറുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാണ് കപില്‍ ദേവ്.

12 സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐപിഎല്‍ ഇത്തവണ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലാവും ഇത്തവണത്തെ ഐപിഎല്‍ നടക്കുക. ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

Story first published: Thursday, July 16, 2020, 17:26 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+