ടോക്കിയോ: 16 -മത് പാരാലിമ്പിക് ഗെയിംസിന് ചൊവാഴ്ച്ച തുടക്കമായി. 57 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പാരാലിമ്പിക് മത്സരങ്ങള്‍ക്ക് ജാപ്പന്റെ തലസ്ഥാന നഗരിയായ ടോക്കിയോ വേദിയാവുന്നത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു തവണ പാരാലിമ്പിക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തെ ആദ്യ നഗരമായും ടോക്കിയോ മാറി. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് ടോക്കിയോയില്‍ നടന്നു. പ്രത്യേകം സജ്ജമാക്കിയ 'പാരാ എയര്‍പോര്‍ട്ടിലാണ്' പരിപാടികള്‍ അരങ്ങേറിയത്. പാരാ അത്‌ലീറ്റുകളുടെ കരുത്തുപറഞ്ഞറിയിക്കുന്ന വീഡിയോയുമായാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചതും.

പിന്നാലെ വിമാനത്താവളത്തിലെ ജീവനക്കാര്‍ കൗണ്ട് ഡൗണിന് തുടക്കമിട്ടു. കൗണ്ട് ഡൗണിനൊടുവില്‍ ടോക്കിയോയുടെ മാനത്ത് വര്‍ണവിസ്മയം ചാലിച്ചാണ് പാരാലിമ്പിക് ഗെയിംസിന് തിരശ്ശീല ഉയര്‍ന്നത്. ഉദ്ഘാടന വേദിയില്‍ രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആന്‍ഡ്രൂ പാര്‍സണ്‍സും ജാപ്പനീസ് ചക്രവര്‍ത്തി നറൂത്തോയും സംയുക്തമായി സദസിനെ അഭിസംബോധന ചെയ്തു. നാലുതവണ ഒളിമ്പിക് ഫ്രീസ്റ്റൈല്‍ ഗുസ്തി ചാംപ്യനായ കയോറി ഇച്ചോ ഉള്‍പ്പെടെ ആറു പേര്‍ ചേര്‍ന്നാണ് ജാപ്പനീസ് പതാക വേദിയില്‍ അവതരിപ്പിച്ചത്. ഇത്തവണ 4,403 കായിക താരങ്ങള്‍ പാരാലിമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. 2016 -ലെ റിയോ പതിപ്പില്‍ 4,328 കായിക താരങ്ങളായിരുന്നു പാരാലിമ്പിക്‌സില്‍ പങ്കെടുത്തിരുന്നത്.
ടോക്കിയോയില്‍ 2,550 പുരുഷന്മാരും 1,853 വനിതകളും മത്സര ഇനങ്ങളില്‍ പങ്കെടുക്കും. ഇത്തവണ ഇന്ത്യയും വലിയ സംഘത്തെയാണ് ടോക്കിയോയിലേക്ക് പറഞ്ഞയച്ചത്. അടുത്ത 12 ദിവസങ്ങളിലായി 54 കായിക താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിമ്പിക്‌സില്‍ പങ്കെടുക്കും. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 5 വരെയാണ് ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസ് അരങ്ങേറുക. ഈ അവസരത്തില്‍ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോഴെല്ലാമാണെന്ന് ചുവടെ കാണാം.
ഓഗസ്റ്റ് 25
ടേബിള്‍ ടെന്നീസ്:
വ്യക്തിഗത ഇനം - സോനല്‍ബന്‍ മധുഭായി പട്ടേല്‍
വ്യക്തിഗത ഇനം - ഭവിന ഹസ്മുഖ്ഭായി പട്ടേല്‍
ഓഗസ്റ്റ് 27
അമ്പെയ്ത്ത്:
പുരുഷന്മാരുടെ റീകര്‍വ് വ്യക്തിഗത ഓപ്പണ്‍ - ഹര്‍വീന്ദര്‍ സിങ്, വിവേക് ചികാര
പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍ - രാകേഷ് കുമാര്‍, ശ്യാം സുന്ദര്‍ സ്വാമി
വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍ - ജ്യോതി ബലിയാന്‍
കോമ്പൗണ്ട് മിക്‌സഡ് ടീം ഓപ്പണ്‍ - ജ്യോതി ബലിയാന്‍/ടിബിസി
ഭാരോദ്വഹനം:
പുരുഷന്മാരുടെ 65 കിലോ - ജയ്ദീപ് ദേശ്വാള്‍
വനിതകളുടെ 50 കിലോ - സകീന ഖാത്തുന്‍
നീന്തല്‍:
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലി - സുയാഷ് ജാദവ്
ഓഗസ്റ്റ് 28
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - രജ്തിത്ത് ഭാട്ടി
ഓഗസ്റ്റ് 29
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ - വിനോദ് കുമാര്‍
പുരുഷന്മാരുടെ ഹൈ ജംപ് - നിഷാദ് കുമാര്‍, റാം പാല്‍
ഓഗസ്റ്റ് 30
ഷൂട്ടിങ്:
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ - സ്വരൂപ് മഹാവീര്‍, ദീപക് സെയ്‌നി
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ - അവാനി ലേഖര
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ - യോഗേഷ് കാത്തുനിയ
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - സുന്ദര്‍ സിങ് ജുര്‍ജര്‍, അജീത് സിങ്, ദേവേന്ദ്ര ജഹാരിയ
പുരഷന്മാരുടെ ജാവലിന്‍ ത്രോ - സുമിത് അന്റില്‍, സന്ദീപ് ചൗധരി
ഓഗസ്റ്റ് 31
ഷൂട്ടിങ്:
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ - മനീഷ് നര്‍വാള്‍, ദീപേന്ദര്‍ സിങ്, സിങ്‌രാജ്
വനിതകളഉടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ - റുബീന ഫ്രാന്‍സിസ്
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഹൈ ജംപ് - ശരദ് കുമാര്‍, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ് ഭാട്ടി
വനിതകളുടെ 100 മീറ്റര്‍ - സിമ്രാന്‍
വനിതകളുടെ ഷോട്പുട്ട് - ഭാഗ്യശ്രീ മാധവറാവു ജാദവ്
സെപ്തംബര്‍ 1
ബാഡ്മിന്റണ്‍:
പുരുഷന്മാരുടെ സിംഗിള്‍സ് - പ്രമോദ് ഭാഗത്, മനോജ് സര്‍ക്കാര്‍
വനിതകളുടെ സിംഗിള്‍സ് - പാലക് കോലി
മിക്‌സഡ് ഡബിള്‍സ് - പ്രമോദ് ഭാഗത്, പാലക് കോലി
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ക്ലബ് ത്രോ - ധരംബീര്‍ നായിന്‍, അമിത് കുമാര്‍ സരോഹ
സെപ്തംബര്‍ 2
ബാഡ്മിന്റണ്‍
പുരുഷന്മാരുടെ സിംഗിള്‍സ് - സുഹാസ് ലലിനകേര യതിരാജ്, തരുണ്‍ ദില്ലോണ്‍
പുരുഷന്മാരുടെ സിംഗിള്‍സ് - കൃഷ്ണ നഗര്‍
വനിതകളുടെ സിംഗിള്‍സ് - പാരുല്‍ പര്‍മര്‍
വനിതകളുടെ ഡബിള്‍സ് - പാരുല്‍ പര്‍മര്‍, പാലോക് കോലി
പാരാ കനൂയിങ്:
വനിതാ വിഭാഗം - പ്രാചി യാദവ്
തയ്‌ക്വോണ്ടോ:
വനിതുകളുടെ 49 കിലോ വിഭാഗം - അരുണ തന്‍വര്‍
ഷൂട്ടിങ്:
മിക്‌സഡ് 25 മീറ്റര്‍ പിസ്റ്റള്‍ - അകാശ്, രാഹുല്‍ ജാഖര്‍
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഷോട്പുട്ട് - അരവിന്ദ് മാലിക്ക്
സെപ്തംബര്‍ 3
നീന്തല്‍:
50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ - സുയാഷ് ജാദവ് - നിരഞ്ജന്‍ മുകുന്ദന്‍
ഷൂട്ടിങ്:
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ - ദീപക് സെയ്‌നി
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ - അവാനി ലേഖര
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഹൈ ജംപ് - പ്രവീണ്‍ കുമാര്‍
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - തേക് ചന്ദ്
പുരുഷന്മാരുടെ ഷോട്പുട്ട് - സോമന്‍ റാണ
വനിതകളുടെ ക്ലബ് ത്രോ - ഏക്ത ഭ്യാന്‍, കശിഷ് ലാഖ്ര
സെപ്തംബര്‍ 4
ഷൂട്ടിങ്:
മിക്‌സഡ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ - ദീപക് സെയ്‌നി, സിദ്ധാര്‍ത്ഥ ബാബു, അവാനി ലേഖ്ര
മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ - അകാശ്, മനിഷ് നര്‍വാള്‍, സിങ്‌രാജ്
അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - നവ്ദീപ് സിങ്
സെപ്തംബര്‍ 5
ഷൂട്ടിങ്:
മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ - ദീപക് സെയ്‌നി, അവാനി ലാഖ്ര, സിദ്ധാര്‍ത്ഥ ബാബു