വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കാന്‍ ആമിര്‍ ഇല്ല

പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ദുബായ്: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പേസര്‍ മുഹമ്മദ് ആമിര്‍ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കൗമാരതാരം മുഹമ്മദ് ഹസ്‌നെയ്ന്‍ ആണ് അപ്രതീക്ഷിതമായി ഇടംപിടിച്ചത്. ആമിര്‍ ലോകകപ്പിനില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഫോമിലല്ലാത്ത താരവും ടീമില്‍ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഫോമിലല്ലാത്ത താരവും ടീമില്‍

ലോകകപ്പില്‍ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. മുതിര്‍ന്ന താരം മുഹമ്മദ് ഹഫീസ് ടീമില്‍ ഇടംനേടി. പരിക്കുണ്ടെങ്കിലും ഹാഫിസ് പരിക്ക് ഭേദമാകുമെങ്കില്‍ കളിക്കുമെന്നും ഇന്‍സമാം വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിനുശേഷം ആമിറിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.

mohammadamir

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയുടെ 3 വിക്കറ്റുകള്‍ 16 റണ്‍സ് വിട്ടുനല്‍കി ആമിര്‍ നേടിയതാണ് കളിയിലെ വഴിത്തിരിവായത്. അതിനുശേഷം കളിച്ച 14 ഏകദിന മത്സരങ്ങളില്‍ ഒന്‍പതെണ്ണത്തിലും ഒരു വിക്കറ്റുപോലും നേടാന്‍ കഴിയാത്തത് പാക് ടീമിനും തലവേദനയായി. 2010ല്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട ആമിര്‍ വിലക്കിലായെങ്കിലും പിന്നീട് മികച്ച ഫോമിലാണ് തിരിച്ചെത്തിയത്.

പാക്കിസ്ഥാന്‍ ടീം: സര്‍ഫ്രാസ് അഹമ്മദ്(ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഷദാബ് ഖാന്‍, ഷൊയബ് മാലിക്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വസിം, ജുനൈദ് ഖാന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് സൊഹെയ്ല്‍.

Story first published: Friday, April 19, 2019, 8:59 [IST]
Other articles published on Apr 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X