സ്റ്റീവ് ബക്‌നറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി അമ്പയര്‍ അലീം ദാര്‍
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള അമ്പയര്‍ അലീം ദാറിന് ലോക റെക്കോര്‍ഡ്. സ്റ്റീവ് ബക്‌നറുടെ 128 ടെസ്റ്റ് എന്ന റെക്കോര്‍ഡിനൊപ്പമാണ് അലീം ദാര്‍ എത്തിയത്. ആഷസ് പരമ്പരയില്‍ ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലൂടെ പാക് സ്വദേശി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഒരു മത്സരത്തില്‍കൂടി അമ്പയറായാല്‍ റെക്കോര്‍ഡ് ഈ അലീം ദാറുടെ സ്വന്തം പേരിലാകും.
തന്റെ റോള്‍ മോഡലായ അമ്പയര്‍ സ്റ്റീവ് ബക്‌നറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഐസിസി, പിസിബി, സഹപ്രവര്‍ത്തകര്‍, പരിശീലകര്‍, ക്ലബ്ബ് എല്ലാവര്‍ക്കും നന്ദി പറയുന്നു. തന്റെ കുടുംബവും ഇതിനായി ഏറെ പിന്തുണച്ചു. കുടുംബത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു നേട്ടത്തിലെത്താന്‍ തനിക്ക് കഴിയില്ലെന്നും അലീം ദാര്‍ പറഞ്ഞു.

ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍ ധാക്കയില്‍ 2003ല്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ദാര്‍ അരങ്ങേറ്റം നടത്തുന്നത്. ഇതുവരെയായി എല്ലാ ഫോര്‍മാറ്റിലും 376 മത്സരങ്ങളില്‍ അമ്പയറായി. പലതവണ ലോകത്തെ ഏറ്റവും മികച്ച അമ്പയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നേരത്തെ അലീം ദാറിനെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍നിന്നും മാറ്റി നിര്‍ത്തിയത് വിവാദമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications