വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാനുവേണ്ടി പതിനാറുകാരന്‍ ടെസ്റ്റില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു; ഓസീസിനെ വിറപ്പിക്കും

ദുബായ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാന്‍ ഒരു കൗമാരതാരത്തെ കളിപ്പിക്കാനൊരുങ്ങുന്നു. കേവലം പതിനാറ് വയസ് മാത്രം പ്രായമുള്ള പേസര്‍ നസീം ഷായാണ് ഓസീസിന്റെ തട്ടകത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ തോറ്റ പാക്കിസ്ഥാന് ഇനി ഓസ്‌ട്രേലിയയിലാണ് വെല്ലുവിളി. പരിശീലകന്‍ മിസ്ബ ഉള്‍ ഹഖും സംഘവും ഇതിനായി തയ്യാറെടുത്തുകഴിഞ്ഞു.

നസീം ഷായുടെ അരങ്ങേറ്റമായിരിക്കും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുക. പാക്കിസ്ഥാന്റെ ടെസ്റ്റ് ടീമില്‍ ഇടംനേടിയ താരം കളിക്കുമെന്ന് പരിശീലകന്‍ സൂചിപ്പിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും ലഭിക്കുന്ന പിച്ചുകളില്‍ നസീം അപകടകാരിയാകുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. നവംബര്‍ 21ന് ഗാബ്ബയില്‍ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ നസീമിന്റെ അരങ്ങേറ്റവും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഐഎസ്എല്ലില്‍ ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദ് പോരാട്ടം; ജയം ആര്‍ക്കൊപ്പം?ഐഎസ്എല്ലില്‍ ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദ് പോരാട്ടം; ജയം ആര്‍ക്കൊപ്പം?

naseemshah

പാക്കിസ്ഥാന്റെ സെലക്ഷന്‍ കമ്മറ്റി തലവന്‍ കൂടിയ മിസ്ബയുടെ പ്രത്യേക താത്പര്യപ്രകാരമാണ് നസീമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കളിക്കാരെല്ലാം നസീമിന്റെ വരവില്‍ സന്തോഷത്തിലാണെന്ന് മിസ്ബ പറയുന്നു. പുതിയ പന്തായാലും പഴയ പന്തായാലും നസീമിന് നന്നായി തിളങ്ങാന്‍ കഴിയും. ശരിയായ സ്ഥലത്ത് പന്തെറിയുകയെന്നതാണ് പ്രധാനം. നസീം വിസ്മയം കാട്ടുമെന്നും മിസ്ബ വ്യക്തമാക്കി.

വാമപ്പിനിടെ എതിര്‍താരം കളിക്കളത്തിലെ പന്തുതൊട്ടു; പെനാല്‍റ്റി വിധിച്ച് റഫറി, വീഡിയോവാമപ്പിനിടെ എതിര്‍താരം കളിക്കളത്തിലെ പന്തുതൊട്ടു; പെനാല്‍റ്റി വിധിച്ച് റഫറി, വീഡിയോ

ഓസ്‌ട്രേലിയയില്‍ ഇന്നേവരെ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. 2016-17ല്‍ നടത്തിയ പരമ്പരയില്‍ 3-0 എന്ന നിലയില്‍ തോറ്റു. വ്യത്യസ്ത രീതിയില്‍ ബൗളിങ് ആക്ഷനുള്ള നസീം ഇക്കുറി പാക്കിസ്ഥാനെ തുണയ്ക്കുമെന്നാണ് കരുതുന്നത്. ആകെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. ഇത്രയും മത്സരങ്ങളില്‍നിന്നും 17 വിക്കറ്റുകള്‍ സ്വന്തമാക്കി. തെരുവ് ക്രിക്കറ്റിലൂടെ വളര്‍ന്ന നസീം അണ്ടര്‍ 16 ട്രയല്‍സില്‍ 8 കളികളില്‍നിന്നും 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റില്‍ അരങ്ങേറിയാല്‍ പ്രായം കുറഞ്ഞ താരങ്ങളില്‍ ഒന്‍പതാമന്‍ എന്ന ബഹുമതി സ്വന്തമാക്കാം.

Story first published: Tuesday, October 29, 2019, 11:48 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X