വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: പാക് സ്‌ക്വാഷ് ഇതിഹാസം അസം ഖാന്‍ ഓര്‍മയായി, മരണം ലണ്ടനില്‍

95 വയസ്സായിരുന്നു

കറാച്ചി: പാകിസ്താന്റെ എക്കാലത്തെയും മികച്ച സ്‌ക്വാഷ് താരങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസം അസം ഖാന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു മരണത്തിനു കീഴടങ്ങി. ലണ്ടനില്‍ വച്ചാണ് 95കാരന്‍ അന്ത്യശ്വാസം വലിച്ചതെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു. 1959 മുതല്‍ 61 വരെ തുടര്‍ച്ചയായി ബ്രിട്ടീഷ് ഓപ്പണ്‍ കിരീടം നേടി റെക്കോര്‍ഡിട്ട താരം കൂടിയാണ് അസം. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം.

azam khan

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഷ് താരങ്ങളുടെ നിരയിലാണ് അസമിന്റെ സ്ഥാനം. മറ്റൊരു ഇതിഹാസ സ്‌ക്വാഷ് താരം ഹാഷിം ഖാന്റെ ഇളയ സഹോദരന്‍ കൂടിയാണ് അസം. 14 കാരനായ മകന്റെ അപ്രതീക്ഷിത മരണവും പരിക്കും കാരണം 1962ല്‍ അസം മല്‍സരരംഗത്തു നിന്നു വിടവാങ്ങിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പരിക്കില്‍ നിന്നു മോചിതനായെങ്കിലും മകന്റെ വിയോഗത്തില്‍ നിന്നും തനിക്കു മുക്തനാവാന്‍ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കില്ലെന്നും അസം വ്യക്തമാക്കുകയായിരുന്നു.

ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍

ഐപിഎല്ലിനെ മറന്നേക്കൂ, ഈ വര്‍ഷമില്ല! അടുത്ത വര്‍ഷം താരലേലവുമില്ല?ഐപിഎല്ലിനെ മറന്നേക്കൂ, ഈ വര്‍ഷമില്ല! അടുത്ത വര്‍ഷം താരലേലവുമില്ല?

പെഷാവറിനു പുറത്തുള്ള നവാക്കില്ലെയെന്ന ചെറുഗ്രാമത്തിലാണ് അസമിന്റെ ജനനം. സഹോദരന്‍മാരും ലോക ചാംപ്യന്‍മാരുമായ ജഹാംഗിര്‍ ഖാന്‍, ജന്‍ഷെര്‍ ഖാന്‍ എന്നിവരടക്കം നിരവധി സ്‌ക്വാഷ് ഇതിഹാസങ്ങള്‍ പിറവിയെടുത്ത നാട് കൂടിയാണിത്. 1956ല്‍ അസം യുകെയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1962ല്‍ സ്‌കാഷിനോടു വിട പറയും മുമ്പ് ഏറ്റവും പ്രധാനപ്പെട്ട സ്‌ക്വാഷ് ടൂര്‍ണമെന്റായ യുഎസ് ഓപ്പണിലും അദ്ദേഹം ജേതാവായിരുന്നു.

Story first published: Monday, March 30, 2020, 11:10 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X