വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ മോഡലുമായി വഴിവിട്ട ബന്ധം, പിന്നെ വിലക്ക്, വിവാദ പാക് അംപയര്‍ ഇപ്പോള്‍ കടയുടമ!

ആസാദ് റൗഫാണ് തുണിക്കട നടത്തുന്നത്

ശ്രീലങ്കയ്‌ക്കൊപ്പം ലോകകപ്പ് സ്വന്തമാക്കിയ ക്രിക്കറ്റര്‍ റോഷന്‍ മഹാനാമ നാട്ടില്‍ ബണ്ണും ചായയും വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധി നേരിടവെയായിരുന്നു അദ്ദേഹം സൗജന്യമായി ജനങ്ങള്‍ക്കു ഭക്ഷണമെത്തിച്ചുകൊടുത്തത്. ഇപ്പോഴിതാ മറ്റൊരു കൗതുകമുണര്‍ത്തുന്ന വാര്‍ത്ത കൂടി പുറത്തുവരികയാണ്. പാകിസ്താനില്‍ നിന്നുളള ഐസിസി എലൈറ്റ് പാനലിലുണ്ടായിരുന്ന അംപയര്‍ ആസാദ് റൗഫിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

1

പാകിസ്താനിലെ പ്രശസ്തമായ ലാന്‍ഡ ബസാറില്‍ തുണിയും ഷൂസുമെല്ലാം വില്‍ക്കുന്ന കട നടത്തുകയാണ് അദ്ദേഹമെന്നു പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2000 മുതല്‍ 13 വരെ 170 അന്താരാഷ്ട്ര മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള അംപയറാണ് റൗഫ്. പല വിവാദങ്ങളിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്ന്ഇന്ത്യന്‍ മോഡല്‍ ലീന കപൂറുമായുള്ള വഴിവിട്ട ബന്ധമായിരുന്നു. കൂടാതെ ഐപിഎല്ലില്‍ വാതുവയ്പുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നു ബിസിസിഐയുടെ അഞ്ചു വര്‍ഷത്തെ വിലക്കും റൗഫ് നേരിട്ടിരുന്നു.

2

തനിക്കു വേണ്ടിയല്ല പാകിസ്താനില്‍ ഈ കട നടത്തുന്നതെന്നാണ് ആസാദ് റൗഫ് തന്റെ പുതിയ വേഷത്തെക്കുറിച്ച് പാക്ടിവി.ടിവിയോടു പ്രതികരിച്ചത്. ഇതു എനിക്കു വേണ്ടിയല്ല. എന്റെ ജോലിക്കാര്‍ക്കു ഒരു ദിവസവേതനം നല്‍കുയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഞാന്‍ അവര്‍ക്കു വേണ്ടിയാണ് ജോലിയെടുക്കുന്നത്. ജീവിതത്തില്‍ ഞാന്‍ ഒരുപാട് മല്‍സരങ്ങളില്‍ അംപയറായിട്ടുണ്ട്. ഇനി ഒന്നും കാണാന്‍ ബാക്കിയില്ല. 2013നു ശേഷം ക്രിക്കറ്റുമായുള്ള ടച്ച് ഞാന്‍ വിട്ടിരിക്കുകയാണ്. കാരണം ഒരിക്കല്‍ ഞാന്‍ എന്തെങ്കിലുമൊന്നു വിടുകയാണെങ്കില്‍ അതു പൂര്‍ണമായി തന്നെ ഉപേക്ഷിക്കുമെന്നും റൗഫ് വിശദമാക്കി.

T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

3

എന്തു ജോലിയെടുത്താലും അതില്‍ ഏറ്റവും തലപ്പത്ത് എത്തുകയെന്നത് എന്റെയൊരു ഹോബിയാണ്. ഞാന്‍ ഷോപ്പ് കീപ്പറായിട്ടാണ് തുടങ്ങിയത്. ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നു. ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. അവിടെയും ഞാന്‍ ഉന്നതിയിലെത്തി. അതിനു ശേഷം അംപയറിങിലേക്കു മാറി. ഇവിടെയും ഉന്നതിയിലെത്തണെന്നു ഞാന്‍ സ്വയം പറഞ്ഞിരുന്നു. എനിക്കു അത്യാഗ്രഹമില്ല. ഒരുപാട് പണം ഞാന്‍ കണ്ടിട്ടുണ്ട്. പ്രോട്ടോക്കോള്‍ ഉപയോഗിച്ചു ഞാന്‍ ലോകവും കണ്ടു. എന്റെ ഒരു മകന്‍ സ്‌പെഷ്യലാണ്. മറ്റൊരാള്‍ അമേരിക്കയില്‍ ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരിക്കുകയാണെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

4

അഴിമതി നടത്തിയതിനും കളി തടസ്സപ്പെടുത്തിയതിനും കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു 2016ല്‍ ആസാദ് റൗഫിനെ ബിസിസിഐ അഞ്ചു വര്‍ഷത്തേക്കു വിലക്കിയത്. വാതുവയ്പുകാരില്‍ നിന്നും പാരിതോഷികങ്ങള്‍ സ്വീകരിച്ചുവെന്നും 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പങ്കാളിയായെന്നുമായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം.

ഇതു കൂടാതെയായിരുന്നു റൗഫിനു നേരെ ലൈംഗിക ആരോപണവുമുയര്‍ന്നത്. മുംബൈയിലെ മോഡലായ ലീന കപൂറിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തങ്ങള്‍ തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

Story first published: Friday, June 24, 2022, 18:49 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X