For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാകിസ്താന്‍ ടീമിന് വേണ്ടത് ധോണിയെപ്പോലൊരു നായകനെ: കമ്രാന്‍ അക്മല്‍

കറാച്ചി: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി വിരമിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസാ പ്രവാഹം തുടരുകയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പരിമിത ഓവര്‍ നായകന്‍ ആരാധകരെ നിരാശപ്പെടുത്തി ആഗസ്റ്റ് 15ന് രാത്രിയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങളും പ്രമുഖരും ധോണിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍ ധോണിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂളെന്ന അദ്ദേഹത്തിന്റെ പേര് പോലെ ശാന്തനായി മടങ്ങിയ ധോണിയെപ്പോലൊരു നായകനെയാണ് പാകിസ്താന്‍ ടീമിന് വേണ്ടതെന്നാണ് കമ്രാന്‍ അഭിപ്രായപ്പെട്ടത്. 'കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ടീമിനെ ഏറെ മുന്നോട്ടുകൊണ്ടുപോയി. നായകപദവി അനായാസം കൈകാര്യം ചെയ്തു.

kamranakmalanddhoni

ടീം തോറ്റാലും ജയിച്ചാലും നായകനെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പലരും ശ്രമിക്കുമ്പോള്‍ ധോണി ടീമിനെ കെട്ടിപ്പടുത്ത് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിലൂടെ ടീമിനെ മികച്ച നിലയിലെത്തിച്ചു. അദ്ദേഹം വളര്‍ത്തിയെടുത്ത താരങ്ങളെ നോക്കുക. അവര്‍ എന്നും മികച്ചവരാണ്. രാജ്യത്തിന് മികച്ചത് നല്‍കുക എന്നത് മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്'-കമ്രാന്‍ പറഞ്ഞു. ധോണിയെപ്പോലൊരു താരം ഇത്തരത്തിലല്ല മടങ്ങേണ്ടത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചതുപോലെ മികച്ചൊരു വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് വേണം. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ കൂളെന്ന പേര് പോലെയാണ് അദ്ദേഹം മടങ്ങിയത്. ലോക ക്രിക്കറ്റില്‍ ധോണിയെപ്പോലൊരു താരം അപൂര്‍വമാണെന്നും കമ്രാന്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍ ടീം ആവിശ്യപ്പെടുന്നത് ധോണിയെപ്പോലൊരു നായകനെയാണ്. ഇന്‍സമാം ഉല്‍ഹഖും യൂനിസ് ഖാനും പാകിസ്താന്‍ ടീമിനെ ഉന്നതിയിലെത്തിച്ചത് എങ്ങനെയാണെന്ന് നോക്കുക.

ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ നിയോഗിക്കപ്പെട്ട താരമാണ് ധോണി. രാജ്യത്തിനായി അത് മനോഹരമായി ചെയ്യാനും അദ്ദേഹത്തിനായി. നമുക്ക് മുന്നിലുള്ള മികച്ച ഉദാഹരണമാണ് ധോണി. ക്രിക്കറ്റ് കളിക്കുന്ന എന്നതിലുപരിയായി ഒരു ടീമിനെ തന്നെ സൃഷ്ടിച്ച് ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ ധോണിക്കായി. പാകിസ്താന്റെ നായകന്മാര്‍ക്കും ഇതേ മനോഭാവം വേണമെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചാണ് ധോണി പടിയിറങ്ങിയത്. ഒരു സമയത്ത് പാക് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന കമ്രാന്‍ ഏറെ നാളായി ടീമിന് പുറത്താണ്. കീപ്പിങ്ങിലെ പിഴവുകളും മോശം പെരുമാറ്റവുമാണ് കമ്രാന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കമ്രാന്‍ ഇപ്പോഴും കളിക്കുന്നുണ്ട്.

Story first published: Friday, August 21, 2020, 10:52 [IST]
Other articles published on Aug 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+