Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സെമിയില്‍ ഇന്ത്യ പാക് ഏറ്റുമുട്ടല്‍ വന്നാല്‍ എന്തുചെയ്യും?; തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍

ദുബായ്: പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തങ്ങള്‍ക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചാല്‍ തിരിച്ചടിക്കാനുറച്ച് പാക്കിസ്ഥാന്‍. ഇന്ത്യയുടെ 40 സൈനികരെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യ പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തുകകൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് കളിയെയും അത് ബാധിച്ചു.

ഇന്ത്യ പാക്കിസ്ഥാനെ ലോകകപ്പില്‍ ബഹിഷ്‌കരിക്കണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ പാക്കിസ്ഥാനെ കളിച്ചു തോല്‍പ്പിക്കണമെന്ന നിലപാടുകാരാണ്. വിഷയത്തില്‍ സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ചു ചെയ്യുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഇന്ത്യ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ ഐസിസിയില്‍ നേരിടാനാണ് പാക്കിസ്ഥാന്റെ തീരുമാനം.

പാക്കിസ്ഥാന്റെ നിലപാട്

പാക്കിസ്ഥാന്റെ നിലപാട്

ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പിലെ ലീഗ് മത്സരം. ഇത് ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാന് രണ്ട് പോയന്റ് ലഭിക്കും. എന്നാല്‍, ഇന്ത്യയും പാക്കിസ്ഥാനും സെമിയിലോ ഫൈനലിലോ പരസ്പരം ഏറ്റുമുട്ടാന്‍ അവസരമുണ്ടായാല്‍ എന്തുചെയ്യുമെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ ചോദ്യം. ഇന്ത്യ ബഹിഷ്‌കരിക്കുമോ കളിക്കുമോ എന്നത് വ്യക്തമാക്കണമെന്നും പാക് ബോര്‍ഡ് ഐസിസിയില്‍ ഉന്നയിക്കും.

ഐസിസി തീരുമാനം

ഐസിസി തീരുമാനം

ഇക്കാര്യത്തില്‍ ഐസിസി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കളി നടക്കുമെന്നാണ് ഐസിസി അറിയിച്ചത്. ജൂണില്‍ കളി ആരംഭിക്കുമ്പോഴേക്കും ഇപ്പോഴത്തെ പ്രതിഷേധം തണുക്കുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ. ലോകകപ്പില്‍ ഇന്ത്യ കളി ബഹിഷ്‌കരിച്ചാല്‍ ടൂര്‍ണമെന്റ് നിയമപ്രകാരം നടപടിയെടുക്കാനും ഐസിസിക്ക് അധികാരമുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം

പാക്കിസ്ഥാനെ തോല്‍പ്പിക്കേണ്ട യഥാര്‍ഥ സമയമാണിതെന്ന് സച്ചിന്‍ പറഞ്ഞു. ലോകകപ്പില്‍ എക്കാലവും ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. ഒരിക്കല്‍ക്കൂടി അവരെ തോല്‍പ്പിക്കാനുള്ള അവസരമാണിത്. കളിക്കാതിരുന്നാല്‍ അവര്‍ക്ക് രണ്ട് പോയന്റ് സമ്മാനിക്കുന്നതിന് തുല്യമാകും അത്. രണ്ട് പോയന്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ സഹായിക്കുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യം എന്തു തീരുമാനമെടുത്താലും താന്‍ പിന്തുണയ്ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.

Story first published: Wednesday, February 27, 2019, 11:14 [IST]
Other articles published on Feb 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+