ഇന്ത്യയുടെ വിക്കറ്റുകള്‍ ഈ രീതിയില്‍ ആഘോഷിക്കണം; പാക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇരു ടീമുകളും തമ്മില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരം എന്നതുകൊണ്ടുതന്നെ മത്സരത്തിന് ഏറെ രാഷ്ട്രീയ പ്രസക്തിയുമുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് നേരത്തെ പല മുന്‍ ഇന്ത്യന്‍ താരങ്ങളും അഭിപ്രായപ്പെട്ടതുമാണ്.
അതുകൊണ്ടുതന്നെ ജൂണ്‍ 16ന് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പതിവുപോലെ ആരാധകര്‍ക്കിടയില്‍ യുദ്ധസമാനമാകും ക്രിക്കറ്റ് മത്സരം. ലോകകപ്പില്‍ ഇന്നേവരെ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് അസാധ്യമായ കാര്യമല്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ശക്തമായി തിരിച്ചുവന്ന പാക് താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരെയും കടുത്ത പോരാട്ടംതന്നെയാകും പുറത്തെടുക്കുക.

പ്രത്യേക ആഘോഷത്തിന് നിര്‍ദ്ദേശം
മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക രീതിയില്‍ ആഘോഷിക്കണമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ കളിക്കാര്‍ പെരുമാറരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍.

ക്രിക്കറ്റില്‍ രാഷ്ട്രീയം വേണ്ട
ഇരു രാജ്യങ്ങളും തമ്മിലുള്ളത് കേവലം ക്രിക്കറ്റ് മത്സരം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും ഇമ്രാന്‍ ടീം അംഗങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രത്യേക രീതിയില്‍ വിക്കറ്റ് ആഘോഷം വേണ്ടെന്നും അതിരുകടന്നുള്ള ഒരു പെരുമാറ്റവും ഉണ്ടാകരുതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കളിക്കാര്‍ തങ്ങളുടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്.

വിക്കറ്റ് ആഘോഷം അതിരു കടക്കരുത്
വിക്കറ്റ് ആഘോഷം സാധാരണ രീതിയില്‍ മതിയെന്നാണ് ഇമ്രാന്റെ പക്ഷം. കളിക്കാരുടെ പെരുമാറ്റം രാഷ്ട്രീയ വൈര്യം കടുപ്പിക്കുന്ന രീതിയിലേക്ക് എത്തരുതെന്ന് ഇമ്രാന്‍ പിസിബിയോട് നിര്‍ദ്ദേശിച്ചു. പുല്‍വാമ പശ്ചാത്തലത്തില്‍ സൈനകര്‍ക്ക് ആദമര്‍പ്പിക്കുന്ന ബലിദാന്‍ മുദ്ര ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ ഗ്ലൗസില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. ഐസിസി വിലക്കിയതോടെ ധോണി ഗ്ലൗസ് മാറ്റേണ്ടിവരും. പാക്കിസ്ഥാനെതിരെ ഈ മുദ്രയുമായി കളിക്കാനിറങ്ങിയിരുന്നെങ്കില്‍ അത് മറ്റൊരു വിവാദത്തിനും ഇടവെക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications