വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാകിസ്താന്‍ താരങ്ങള്‍ ബുദ്ധി ഉപയോഗിക്കാതെ തോന്നിയത് വിളിച്ച് പറയുകയാണ്: മദന്‍ ലാല്‍

മുംബൈ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മുന്‍നിരയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്.മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി,മുന്‍ പേസര്‍ ഷുഹൈബ് അക്തര്‍ തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ മുന്നില്‍. പലപ്പോഴും ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങളും ഇരുവരും നടത്താറുണ്ട്. ഇപ്പോഴിതാ പാകിസ്താന്‍ താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ മദന്‍ലാല്‍.

പാകിസ്താന്‍ താരങ്ങള്‍ ബുദ്ധി ഉപയോഗിക്കാതെയാണ് സംസാരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 'പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ ബുദ്ധി ഉപയോഗിക്കാതെ വായില്‍ തോന്നിയ കാര്യങ്ങള്‍ അതുപോലെ പറയുകയാണ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് റദ്ദാക്കാന്‍ കാരണം ഇന്ത്യയാണെന്ന് അവര്‍ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്. കോവിഡ് 19 ലോകമാകെ പടര്‍ന്നിരിക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും പ്രശ്‌നങ്ങളും പരിഗണിച്ചാണ് ടി20 ലോകകപ്പ് മാറ്റിവെച്ചത്. ഇത് ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സംയുക്തമായെടുത്ത തീരുമാനമാണ്. നിലവിലെ സാഹചര്യത്തില്‍ നല്ലൊരു തീരുമാനമാണത്'-മദന്‍ ലാല്‍ പറഞ്ഞു.

madanlal

ഐപിഎല്‍ നടത്തുന്നതിനായി ടി20 ലോകകപ്പ് മാറ്റാന്‍ ബിസിസി ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന തരത്തില്‍ ഷുഹൈബ് അക്തറടക്കമുള്ള താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിനെയും ശക്തമായ മദന്‍ ലാല്‍ വിമര്‍ശിച്ചു. എന്തൊക്കെ സംഭവിച്ചാലും ഐപിഎല്‍ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന കാര്യമാണ്. സെപ്റ്റംബര്‍-ഒക്ടോബറിലെ അനുയോജ്യമായ തീയ്യതി നോക്കി ഐപിഎല്‍ നടത്താമെന്നാണ് അലോചിച്ചിരുന്നത്. അനിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മദന്‍ ലാല്‍ ചോദിച്ചു.

ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ പാകിസ്താന്‍ താരങ്ങളുടെ സംസാരത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കടുത്ത അസൂയയാണ്. നിലവില്‍ത്തന്നെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധം അവസാനിച്ച സ്ഥിതിയാണ്. ഈ അവസരത്തിലാണ് പാക് താരങ്ങള്‍ ഇത്തരത്തില്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നതെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഷാഹിദ് അഫ്രീദി പലപ്പോഴും ഇന്ത്യയിലെ ഭരണാധികാരികളെ അധിക്ഷേപിച്ചും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയും പ്രതികരണങ്ങള്‍ നടത്താറുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാകിസ്താനുമായുള്ള പരമ്പരയില്‍ നിന്ന് ഇന്ത്യ വിട്ടുനിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ പാകിസ്താനെതിരേ നിലവില്‍ കളിക്കുന്നത്.

Story first published: Sunday, August 9, 2020, 12:28 [IST]
Other articles published on Aug 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X