വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കനേരിയയോട് പാകിസ്താന്‍ താരങ്ങള്‍ വേര്‍തിരിവ് കാണിച്ചിരുന്നു,വെളിപ്പെടുത്തലുമായി അക്തര്‍

കറാച്ചി: ഹിന്ദുവായതിനാല്‍ ഡാനിഷ് കനേരിയയോട് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ വേര്‍തിരിവ് കാണിച്ചിരുന്നുവെന്ന വിവാദവെളിപ്പെടുത്തലുമായി മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍. ഡ്രസിങ് റൂമിലും കളത്തിലും കനേരിയ അവഗണനയും വേര്‍തിരിവും നേരിട്ടിട്ടുണ്ടെന്ന് ഗെയിം ഓണ്‍ ഹെ എന്ന ക്രിക്കറ്റ് ഷോയിലൂടെയാണ് അക്തര്‍ വെളിപ്പെടുത്തിയത്. ഒരേ ടേബിളില്‍ നിന്ന് ഭക്ഷണം എടുക്കാന്‍ കനേരിയ്ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഇത് നോക്കാന്‍ ക്യാപ്റ്റന്റെ നിര്‍ദേശമുണ്ടായിരുന്നു. നിങ്ങള്‍ ക്യാപ്റ്റനാണ് എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തി നികൃഷ്ടമാണ്. രാജ്യത്തിന് വേണ്ടി നിരവധി മത്സരങ്ങളില്‍ നിന്ന് നിരവധി വിക്കറ്റെടുത്ത കനേരിയയോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ചോദിച്ചിരുന്നു. കനേരിയയുടെ മികച്ച പ്രകടനങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അംഗീകാരം നല്‍കിയിരുന്നില്ല. 2005ല്‍ ഇംഗ്ലണ്ട് പരമ്പര നേടാന്‍ സഹായിച്ചത് കനേരിയയാണ്.

ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ മടക്കി മത്സരം അനുകൂലമാക്കിയത് കനേരിയയാണ്. എന്നാല്‍ ഇതിന്റെ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ജാതിയുടെയും വംശത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന കാണുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും. പാകിസ്താനില്‍ ജനിച്ച ഹിന്ദുവിന് രാജ്യത്തോട് ബഹുമാനം തന്നെയാവും ഉണ്ടാവുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കനേരിയയുടെ മികവില്‍ നേടിയതിന് പിന്നാലെ കനേരിയയോട് വേര്‍തിരിന് കാണിച്ചതിന് സഹതാരങ്ങളെ ശകാരിച്ചെന്നും അക്തര്‍ പറഞ്ഞു.

ഈ ദശാബ്ദത്തിലെ ചരിത്രനേട്ടക്കാരുടെ പട്ടികയില്‍ സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സണും റെക്കോഡ്ഈ ദശാബ്ദത്തിലെ ചരിത്രനേട്ടക്കാരുടെ പട്ടികയില്‍ സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സണും റെക്കോഡ്

danishkaneria

പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറാണ് കനേരിയ. വസിം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് കനേരിയ്ക്ക് മുന്നിലുള്ളത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക് നേരിട്ടതോടെ കനേരിയയുടെ കരിയര്‍ അവസാനിച്ചു. വിലക്കിനെതിരേ കനേരിയ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളിപ്പോയി. പാകിസ്താനുവേണ്ടി ക്രിക്കറ്റ് കളിക്കുന്ന രണ്ടാമത്തെ ഹിന്ദു താരമാണ് കനേരിയ. അനില്‍ ദളപതാണ് കനേരിയ്ക്ക് മുമ്പ് പാകിസ്താനുവേണ്ടി കളിച്ചത്.

Story first published: Friday, December 27, 2019, 9:43 [IST]
Other articles published on Dec 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X