വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിറ്റ്‌നസില്‍ ഞങ്ങളുടെ താരങ്ങള്‍ വിരാട് കോലിക്ക് പിന്നിലല്ല: വഖാര്‍ യൂനിസ്

മൊഹാലി: നിലവിലെ കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫിറ്റ്‌നസുള്ളവരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പരിശീലനത്തിനൊപ്പം വ്യായാമത്തിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കോലിയുടെ ഫിറ്റ്‌നസിനെ എതിരാളികള്‍പോലും ആരാധിക്കുന്നുണ്ട്. ഇപ്പോഴിതാ പാകിസ്താന്‍ താരങ്ങളും ഫിറ്റ്‌നസില്‍ ഒട്ടും പിന്നിലല്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും നിലവിലെ പാകിസ്താന്‍ ബൗളിങ് പരിശീലകനുമായ വഖാര്‍ യൂനിസ്.

വിരാട് കോലിയുടെ ഫിറ്റ്‌നസുമായി പാകിസ്താന്‍ താരങ്ങളുടെ ഫിറ്റ്‌നസിനെ ഒത്തുനോക്കേണ്ട കാര്യമില്ലെന്നും അവര്‍ക്ക് അവരുടേതായ കായിക ക്ഷമത ഉണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ക്രിക്കറ്റില്‍ മികച്ച കായിക ക്ഷമത കാത്തുസൂക്ഷിക്കുന്ന നിരവധി താരങ്ങളുണ്ട്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവര്‍ക്ക് മികച്ച കായിക ക്ഷമത അത്യാവശ്യമാണ്. വിരാട് കോലി ഇന്ത്യയിലെ ഏറ്റവും കായിക ക്ഷമതയുള്ള താരമാണ്.

ടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണ് ആന്‍ഡ്രെ റസല്‍: കെകെആര്‍ സിഇഒടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണ് ആന്‍ഡ്രെ റസല്‍: കെകെആര്‍ സിഇഒ

waqaryounisandkohli

എന്നാല്‍ ഞങ്ങളുടെ താരങ്ങള്‍ ഒട്ടും പിന്നിലല്ല. നിങ്ങള്‍ ബാബര്‍ അസാമിനെ നോക്കുക. അവന്‍ വളരെ കായിക ക്ഷമതയുള്ള താരമാണ്. ഷഹിന്‍ ഷാ അഫ്രീദിയും ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ്. കായിക ക്ഷമതയുടെ കാര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റിന് അനുയോജ്യമായ ഒരു മാനദണ്ഡം വെച്ചിട്ടുണ്ട്. ആരെയും അനുകരിക്കേണ്ട കാര്യമില്ല'-വഖാര്‍ യൂനിസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് വിരാട് കോലിയുടെ ഫിറ്റ്‌നസ് വീഡിയോകള്‍ വൈറലായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ ചലഞ്ച് ചെയ്ത് കോലി നടത്തിയ ഫ്‌ളൈയിങ് പുഴപ്പിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ഡൗണ്‍ സമയത്തും വീട്ടിനുള്ളില്‍ കൃത്യമായി പരിശീലനം നടത്തി തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കോലി ശ്രദ്ധിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി മത്സരം കളിക്കുന്നതിനാല്‍ത്തന്നെ മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് കോലിക്ക് അത്യാവശ്യമാണ്. പലപ്പോഴും തന്റെ വ്യായാമം കണ്ട് താന്‍ ആകെ അവശനാണെന്ന് അമ്മ ചിന്തിക്കാറുണ്ടെന്ന് കോലി വെളിപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മുംബൈയില്‍ കുടുംബത്തോടൊപ്പമാണ് കോലിയുള്ളത്.

പാകിസ്താന്‍ താരങ്ങള്‍ നിലവില്‍ ഇംഗ്ലണ്ടിലാണുള്ളത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ പരമ്പര നടക്കുന്നുണ്ട്. മൂന്ന് ടെസ്റ്റും ടി20യുമാണ് പരമ്പരയിലുള്ളത്. ആഗസ്റ്റ് 5ന് മാഞ്ചസ്റ്ററിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആഗസ്റ്റ് 28ന് ടി20 പരമ്പരയും ആരംഭിക്കും. ബാബര്‍ അസാം ടി20 ടീമിനെ നയിക്കുമ്പോള്‍ അസര്‍ അലിയാവും ടെസ്റ്റ് ടീമിനെ നയിക്കുന്നത്. സ്റ്റാര്‍ പേസര്‍ വഹാബ് റിയാസിനെയും മുഹമ്മദ് അമീറിനെയും പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Tuesday, July 28, 2020, 11:36 [IST]
Other articles published on Jul 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X