Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിറ്റ്‌നസ് ടെസ്റ്റിനിടെ വസ്ത്രമഴിച്ചൊരു ചോദ്യം; പാക് താരം ഉമര്‍ അക്മലിന് പണി കിട്ടും

ദുബായ്: പാക്കിസ്ഥാന്‍ മധ്യനിര ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഉമര്‍ അക്മലിനെതിരെ ശിക്ഷാ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിറ്റനസ് ടെസ്റ്റിനിടെ ട്രെയിനറോട് മോശമായി പെരുമാറിയതിനാണ് താരത്തിനെതിരെ നടപടി ആലോചിക്കുന്നത്. ഫിറ്റ്‌നസില്‍ പരാജയപ്പെട്ട താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വെച്ച് ട്രെയ്‌നര്‍ക്കെതിരെ കയര്‍ത്തു സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിറ്റ്‌നസ് ടെസ്റ്റില്‍ ഒരെണ്ണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരം വസ്ത്രമഴിച്ച് എവിടെയാണ് ഫാറ്റ് എന്ന് ട്രെയിനറോട് ചോദിക്കുകയായിരുന്നു. നാളുകളായി പാക് ടീമില്‍നിന്നും പുറത്തുനില്‍ക്കുന്ന അക്മല്‍ നേരത്തെയും മോശം പെരുമാറ്റത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം, ഇപ്പോഴത്തെ സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ താരത്തെ വിലക്കിയേക്കും.

umarakmal

കളിക്കാര്‍ക്ക് ശാരീരിക ക്ഷമത പ്രധാനമാണെന്നാണ് ഇപ്പോഴത്തെ ദേശീയ ടീം പരിശീലകനും സെലക്ടറുമായ മിസ്ബ ഉല്‍ ഹഖിന്റെ നിലപാട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് ആവശ്യമാണെന്ന് മിസ്ബ പറയുന്നു. ഉമര്‍ അക്മലും, കമ്രാന്‍ അക്മലും നേരത്തെ തന്നെ ഫിറ്റ്‌നസിന്റെ പേരില്‍ ടീമില്‍നിന്നും പുറത്തായിട്ടുള്ളവരാണ്. പാക് ടീമിന് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത താരമാണ് ഉമര്‍. 16 ടെസ്റ്റും, 121 ഏകദിനങ്ങളും 84 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

Story first published: Monday, February 3, 2020, 14:10 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+