ലോകകകപ്പിന് മുന്‍പ് പാക് ടീമില്‍ ആശങ്ക; കളിക്കിടെ പരിക്കേറ്റ ഇമാമുല്‍ ഹഖ് ആശുപത്രിയില്‍
നോട്ടിങ്ഹാം: ലോകകപ്പിന് ഒരുങ്ങുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാമ്പില്‍ ആശങ്കവിതച്ച് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇമാമുല്‍ ഹഖിന് പരിക്ക്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ക്ക് വുഡ്ഡിന്റെ ഒരു ബൗണ്‍സര്‍ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ ഇടതുകൈമുട്ടിനിടിക്കുകയായിരുന്നു.
മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. പന്ത് കൊണ്ടയുടന്‍ കഠിനമായ വേദനമൂലം താരം മൈതാനത്തിരുന്നു. പാക് ഫിസിയോ ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മത്സരം തുടരാനുള്ള അവസ്ഥയിലായിരുന്നില്ല ഇമാമുല്‍. തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ കുഴപ്പമില്ലെന്നും എന്നാല്‍ കൈയ്യില്‍ നീരുവന്നതായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

താരത്തിന്റെ പരിക്കിനെക്കുറിച്ച് പാക്കിസ്ഥന്‍ പിന്നീട് വിശദമായ പത്രക്കുറിപ്പ് ഇറക്കിയേക്കും. ലോകകപ്പിന് രണ്ടാഴ്ച ശേഷിക്കുന്നതിനാല്‍ ഇമാമിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മൂന്നാം ഏകദിനത്തില്‍ 151 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് ഇമാമുല്‍. ലോകകപ്പില്‍ പാക് ടീമിന്റെ പ്രധാന കളിക്കാരിലൊരാള്‍ കൂടിയാണ് സ്ഥിരതയോടെ ബാറ്റുവീശുന്ന യുവതാരം. ഇമാമുല്‍ പരിക്കേറ്റ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനോട് 3 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 340 റണ്‍സ് ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications