വിദ്യാഭ്യാസമുള്ളവര്‍ പറയുമോ?
വിഡ്ഢിത്തമെന്നാണ് ഗംഭീറിന്റെ വാക്കുകളെ അഫ്രീഡി ചൂണ്ടിക്കാട്ടിയത്. ഗംഭീര്‍ പറഞ്ഞ കാര്യം ബുദ്ധിപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നു അഫ്രീഡി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലുമൊരാള്‍ ഇങ്ങനെയൊരു നിര്‍ദേശം വയ്ക്കുമോ? വിദ്യാഭ്യാസമുള്ള ഒരാള്‍ ഇങ്ങനെ ആവശ്യപ്പെടുമോയെന്നും അഫ്രീഡി തുറന്നടിച്ചു.
ആത്മകഥയിലെ വിമര്‍ശനം
വളരെ മോശം വ്യക്തിത്വത്തതിന് ഉടമയാണ് ഗംഭീറെന്നാണ് അഫ്രീഡി തന്റെ ആത്മകഥയായ ഗെയിംചെയഞ്ചറില് ആരോപിച്ചത്. മോശം പെരുമാറ്റമല്ലാതെ ഗംഭീറിന് അവകാശപ്പെടാന്‍ റെക്കോര്ഡുകളിലൊന്നുമില്ലെന്നും അഫ്രീഡി കുറ്റപ്പെടുത്തിയിരുന്നു.
ഇതിനു ട്വിറ്ററിലൂടെ ഗംഭീര്‍ മറുപടി നല്‍കുകയും ചെയ്തു. മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി പാകിസ്താനികള്‍ക്കു ഇന്ത്യ വിസ നല്‍കുന്നുണ്ടെന്നായിരുന്നു ഗംഭീര്‍ പരിഹസിച്ചത്. മനോരോഗ വിദഗ്ധനെ കാണിക്കാന്‍ അഫ്രീഡിയെ താന്‍ സഹായിക്കാമെന്നും ഗംഭീര്‍ കുറിച്ചിരുന്നു.
മുഖത്തു പോലുെ നോക്കാറില്ല
കളിക്കളത്തിന് അകത്തോ ഒരിക്കലും മുഖത്തോട് മുഖം പോലും നോക്കാത്ത തരത്തിലുള്ള കടുത്ത ശസ്ത്രുതയാണ് ഗംഭീറും അഫ്രീഡിയും തമ്മിലുള്ളത്. 2007ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തില്‍ കളിക്കളത്തില്‍ വച്ച് ഗംഭീറും അഫ്രീഡിയും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. കാണ്‍പൂരില്‍ നടന്ന കളിക്കിടെയയായിരുന്നു സംഭവം. പരിധിവിട്ട പെരുമാറ്റത്തിന്റെ പേരില്‍ അന്ന് ഐസിസി ഇരുതാരങ്ങള്‍ക്കുമെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു.