Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച പാക് ആരാധകന്‍ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു

ദുബായ്: മാസങ്ങള്‍ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പിലൂടെ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദില്‍ താജ് എന്ന പാക് ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായി. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചാണ് ആദില്‍ ശ്രദ്ധയാകര്‍ഷിച്ചതും ഇന്ത്യന്‍ ആരാധകരുടെ ആദരവ് പിടിച്ചുപറ്റിയതും. ഇന്ത്യയും പാക്കിസ്ഥാനും ഞായറാഴ്ച ഏറ്റുമുട്ടുമ്പോള്‍ ആദില്‍ വീണ്ടും വ്യത്യസ്തനാകാനാണ് ശ്രമം.

cricket

ഇരു രാജ്യങ്ങളുടെയും സൗഹൃദം അങ്ങേയറ്റം ആഗ്രഹിക്കുന്ന ആദില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കഭി ഖുശി കഭി ഗം എന്ന സിനിമയില്‍നിന്നാണ് ഇന്ത്യന്‍ ദേശീയഗാനം പഠിച്ചതെന്ന് ആദില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നല്‍കിയ ബഹുമാനമാണ് തന്നെ ഇതിനായി ചിന്തിപ്പിച്ചത്. ഞായറാഴ്ച ഇരു രാജ്യങ്ങളിലെയും ദേശീയ പതാക ഒരുമിച്ച് ചേര്‍ത്ത് സ്റ്റേഡിയത്തില്‍ വീശാനാണ് തന്റെ പദ്ധതി. ഇരു രാജ്യങ്ങളിലെയും ആരാധകര്‍ക്ക് ഇത് പോസീറ്റീവ് സന്ദേശമാകും. സമാധാനത്തിനായുള്ള തന്റെ ചെറിയൊരു ഉദ്യമമാണിതെന്നും പാക് ആരാധകര്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പര വേണമെന്നാണ് താജിന്റെ ആഗ്രഹം. സ്‌പോര്‍ട്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കും. രണ്ടു രാജ്യങ്ങളും സ്ഥിരമായി ക്രിക്കറ്റ് പരമ്പര നടത്തണം. സമാധാനത്തിനുള്ള വലിയൊരു ഉദ്യമമാകും അത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യന്‍ ആരാധകരില്‍നിന്നും നല്ല പിന്തുണ ലഭിക്കുന്നു. സമാധാനത്തിനായി തന്നാലാവുന്നത് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആദില്‍ പറഞ്ഞു.

Story first published: Sunday, September 23, 2018, 14:20 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+