വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ സസ്‌പെന്‍ഡ് ചെയ്തു

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടെ മുന്‍താരം ഉമര്‍ അക്മലിന് സസ്‌പെന്‍ഷന്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉമറിനെ സസ്‌പെന്‍ഡ് ചെയ്തത്. അടുത്തിടെ കായികക്ഷമതാ പരിശോധനയ്ക്കിടെ താരം വസ്ത്രമുരിഞ്ഞുകാട്ടിയെന്നത് വിവാദമായെങ്കിലും നടപടിയില്‍നിന്നും രക്ഷപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉമര്‍ അക്മലിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആകില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ കളിക്കാരനാണ് ഉമര്‍.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ഗോവ; എഎഫ്‌സി കപ്പിന് യോഗ്യതഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ഗോവ; എഎഫ്‌സി കപ്പിന് യോഗ്യത

umarakmal

പിഎസ്എല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുണ്ടായ വിലക്ക് ടീമിനെ ബാധിച്ചേക്കും. അതേസമയം, ഉമര്‍ അക്മലിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാന്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ അനുവദിക്കുമെന്ന് പിസിബി വ്യക്തമാക്കി. പാക്കിസ്ഥാനുവേണ്ടി 53 ടെസ്റ്റുകളിലും 157 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ഉമര്‍ അക്മല്‍ കളിച്ചിട്ടുണ്ട്. മുന്‍ താരം കമ്രാന്‍ അക്മലിന്റെ ഇളയ സഹോദരനും ഇപ്പോഴത്തെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കസിനുമാണ് ഉമര്‍ അക്മല്‍. തുടര്‍ച്ചയായി അച്ചടക്ക നടപടി നേരിട്ടതോടെ ഉമര്‍ അക്മലിന്റെ തിരിച്ചുവരവിന് മങ്ങലേറ്റിരിക്കുകയാണ്. താരത്തിന് ആഭ്യന്തര മത്സരങ്ങളിലും കളിക്കാന്‍ കഴിയില്ല.

Story first published: Thursday, February 20, 2020, 14:04 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X