Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ സൂപ്പര്‍ ബൗളര്‍ ആമിര്‍ മറ്റൊരു രാജ്യത്തേക്ക് സ്ഥിര താമസത്തിനൊരുങ്ങുന്നു; ആരാധകര്‍ക്ക് ആശങ്ക

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ബൗളറായ മുഹമ്മദ് ആമിര്‍ പാക്കിസ്ഥാന്‍ വിട്ട് മറ്റൊരു രാജ്യത്തേക്ക് സ്ഥിരതാമസത്തിനൊരുങ്ങുന്നു. ഭാര്യ നര്‍ഗിസ് മാലിക്കിന്റെ ദേശമായ യുകെയില്‍ സ്ഥരതാമസമാക്കാനാണ് ആമിറിന്റെ ആലോചന. ഇക്കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ആമിര്‍. മങ്ങിയ ഫോമില്‍നിന്നും ആമിറിനെ തിരിച്ചെത്താന്‍ സഹായിച്ചത് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പാണ്.

ഭാര്യയ്ക്ക് യുകെ പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ പങ്കാളിയെന്ന നിലയില്‍ ആമിറിന് രാജ്യത്ത് കഴിയാം. ജോലി ചെയ്യുന്നതിനോ മറ്റ് ആനുകൂല്യം ലഭിക്കുന്നതിനോ തടസ്സമുണ്ടാകില്ല. സ്ഥിരം പാസ്‌പോര്‍ട്ടിന് പിന്നീട് ശ്രമിക്കുകയും ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ സ്വന്തമായി വീടെടുത്ത് യുകെയില്‍ ആമിര്‍ സ്ഥിര താമസമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

mohammedamir

ഇംഗ്ലണ്ടിലേക്ക് ഇടയ്ക്കിടെ യാത്രചെയ്യുന്നയാളാണ് ആമിര്‍. ഇംഗ്ലണ്ടില്‍ കഴിഞ്ഞവര്‍ഷം വരെ കൗണ്ടി ക്രിക്കറ്റ് കളിക്കാറുമുണ്ടായിരുന്നു. നേരത്തെ ഒത്തുകളി ആരോപണത്തിന് ആമിര്‍ പിടിയിലായതും ഇംഗ്ലണ്ടിലാണ്. പിന്നീട് വിലക്കിന്‌ശേഷം തിരിച്ചെത്തുകയായിരുന്നു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുന്ന ആമിര്‍ ഇനി ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇംഗ്ലണ്ട് ടീമില്‍ ഇപ്പോള്‍ കളിക്കുന്ന കളിക്കാരെല്ലാം ഇതരരാജ്യക്കാരാണെന്നതിനാല്‍ ആമിറിനും ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നതിന് തടസ്സമുണ്ടാകില്ല. കഴിഞ്ഞദിവസമാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ആമിറിന്റെ വിരമിക്കല്‍.

Story first published: Sunday, July 28, 2019, 14:58 [IST]
Other articles published on Jul 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+