വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് പരമ്പരയ്‌ക്കെത്തിയ പാക് ഓള്‍റൗണ്ടര്‍ കാഷിഫ് ഭാട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് പരമ്പരയ്ക്കായി ലണ്ടനില്‍ കഴിയുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം താരം കാഷിഫ് ഭാട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ രണ്ട് തവണത്തെ പരിശോധനയിലും നെഗറ്റീവായിരുന്ന താരത്തിന്റെ പുതിയ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. നിലവിലെ വിവരം അനുസരിച്ച് താരം സെല്‍ഫ് ഐസലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. വിദേശ പര്യടനത്തിനെത്തി കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ താരമായി കാഷിഫ് ഭാട്ടി മാറിയിരിക്കുകയാണ്.

ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നോ മറ്റ് സഹതാരങ്ങളുമായി ഇദ്ദേഹം സമ്പര്‍ക്കം നടത്തിയിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡോ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാഷിഫിന്റെ ആദ്യ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. പിന്നീട് ജൂലൈ ഒന്നിന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം നടത്തിയ പരിശോധനാ ഫലവും നെഗറ്റീവായതോടെ കാഷിഫിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമില്‍ ഉള്‍പ്പെടുത്തിയത്.

വീണ്ടും ജയം, ലാ ലിഗയില്‍ റയല്‍ ചാംപ്യന്‍മാര്‍- 34ാം കിരീടം; ഇംഗ്ലണ്ടില്‍ പോര് മുറുകുന്നുവീണ്ടും ജയം, ലാ ലിഗയില്‍ റയല്‍ ചാംപ്യന്‍മാര്‍- 34ാം കിരീടം; ഇംഗ്ലണ്ടില്‍ പോര് മുറുകുന്നു

kashifbhatti

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ 10 പാകിസ്താന്‍ താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. ഇതില്‍ സൂപ്പര്‍ താരമായ മുഹമ്മദ് ഹഫീസും ഉള്‍പ്പെട്ടിരുന്നു. പിന്നീട് താരം നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുകയും പാകിസ്താന്റെ പരിശോധനാഫലത്തിനെതിരേ ഹഫീസ് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ വീണ്ടും പിസിബി നടത്തിയ പരിശോധനയിലും ഹഫീസിന് നെഗറ്റീവായാണ് കാണിച്ചത്.

മുഹമ്മദ് ഹഫീസിനൊപ്പം വഹാബ് റിയാസ്,മൊഹമ്മദ് ഹസ്‌നെയ്ന്‍,ഷദാബ് ഖാന്‍,ഫഖര്‍ സമാന്‍,മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ കോവിഡ് ഫലവും ആദ്യം പോസിറ്റീവാവുകയും രണ്ടാം പരിശോധനയില്‍ നെഗറ്റീവാവുകയും ചെയ്തിരുന്നു. പാക് താരത്തിന് കോവിഡ് സ്ഥീരീകരിച്ചതോടെ പരമ്പരയുടെ കാര്യത്തില്‍ ഉള്‍പ്പെടെ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. പരമ്പര റദ്ദാക്കേണ്ടി വരുമോയെന്ന കാര്യവും പരിശോധിക്കും. മറ്റ് താരങ്ങളിലേക്ക് കോവിഡ് പകര്‍ന്നിട്ടുണ്ടോയെന്നറിയാന്‍ പാക് താരങ്ങളെ വീണ്ടും പരിശോധിക്കേണ്ടി വരും.

അദ്ദേഹത്തെ ഭയമായിരുന്നു, മുന്നില്‍പ്പെടാതെ ടീമില്‍ ഒളിച്ചു നടന്നു!- കപില്‍ ദേവിന്റെ വെളിപ്പെടുത്തല്‍അദ്ദേഹത്തെ ഭയമായിരുന്നു, മുന്നില്‍പ്പെടാതെ ടീമില്‍ ഒളിച്ചു നടന്നു!- കപില്‍ ദേവിന്റെ വെളിപ്പെടുത്തല്‍

പരമ്പര സംബന്ധിച്ച് അന്തിമ തീരുമാനം ഇസിബി പ്രഖ്യാപിച്ചേക്കും. കൂടുതല്‍ താരങ്ങളിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ നാട്ടിലേക്ക് മടക്കി അയക്കേണ്ടി വരും.നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട്.ഇതിനുശേഷമാവും പാകിസ്താനുമായുള്ള പരമ്പര ആരംഭിക്കുക.ടെസ്റ്റും ഏകദിനവും ഉള്‍പ്പെടുന്നതാണ് പരമ്പര. ബാബര്‍ അസാമിനെ സ്ഥിര നായകനായി നിയമിച്ചതിന് ശേഷമുള്ള പാകിസ്താന്റെ ആദ്യ പരമ്പരയാണിത്.

Story first published: Friday, July 17, 2020, 9:37 [IST]
Other articles published on Jul 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X