'പോയി സ്‌പെല്ലിങ് പഠിക്കടോ', സ്വാതന്ത്ര്യദിന ആശംസ നേര്‍ന്ന് കമ്രാന്‍ അക്മല്‍ കുടുങ്ങി, ട്രോള്‍ മഴ
കറാച്ചി: ഇന്ത്യ ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം സ്വതന്ത്ര്യ ഇന്ത്യയുടെ 75 വര്‍ഷക്കാലത്തെ സ്മൃതികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖരായ സാമൂഹിക,സാംസ്‌കാരിക, കായിക പ്രമുഖരെല്ലാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകര്‍ നേര്‍ന്നിട്ടുണ്ട്. ഇന്ത്യയെപ്പോലെ തന്നെ പാകിസ്താനും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഓഗസ്റ്റ് 14നാണ് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഇപ്പോഴിതാ പാകിസ്താന് സ്വാതന്ത്ര്യദിന ആശംസ നേര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം കമ്രാന്‍ അക്മല്‍ കുടുങ്ങിയിരിക്കുകയാണ്.
ട്വിറ്റര്‍ പേജില്‍ പാകിസ്താന്റെ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നപ്പോള്‍ അക്ഷരത്തെറ്റ് സംഭവിച്ചതാണ് കമ്രാന്‍ അക്മലിന് പറ്റിയ അബദ്ധം. ഇപ്പോഴിതാ കമ്രാന്‍ അക്മലിന്റെ സ്വാതന്ത്ര്യദിനാശംസ ഏറ്റെടുത്ത് നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 'happy indipendence day' എന്നാണ് കമ്രാന്‍ ഉദ്ദേശിച്ചതെങ്കിലും ട്വിറ്ററില്‍ എഴുതിയപ്പോള്‍ അത് 'happy indipence day' എന്നായി. പാകിസ്താന്റെ പതാക ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്ന പോസ്റ്ററിലെ ഈ തെറ്റിനെതിരേ രസകരമായ പല ട്രോളുകളും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.

'കമ്രാന്‍ അക്മല്‍ ഇതുകൊണ്ടൊക്കെയാണ് ഇതിഹാസമായിരിക്കുന്നത്' എന്നാണ് റോസി എന്ന ആരാധിക കമന്റ് ചെയ്തത്. ഉമ്മര്‍ അക്മലിന്റെ സഹോദരനാണ് താനെന്ന് കമ്രാന്‍ അക്മല്‍ തെളിയിക്കുകയാണ്. അക്ഷരങ്ങള്‍ ഒഴിവാക്കിയത് കമ്രാന്‍ അക്മല്‍ ക്യാച്ചുകള്‍ ഒഴിവാക്കിയതുപോലെയാണ്. ഇക്കാര്യത്തില്‍ അപാര സ്ഥിരതയാണ് അവനുള്ളത് എന്നൊക്കെ തരത്തില്‍ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കളിക്കുക മാത്രമല്ല ചെയ്യേണ്ടത് അല്‍പ്പം പഠനം കൂടി വേണമെന്ന തരത്തിലും കമന്റുകള്‍ ഉയരുന്നുണ്ട്.
വിക്കറ്റ് കീപ്പറായിരുന്ന കമ്രാന്‍ നിരന്തരം ക്യാച്ചുകള്‍ കൈവിട്ടിരുന്ന താരമായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും താരം അനായാസ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തംരഗമാവുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകളും കമ്രാന്‍ ക്യാച്ച് വിട്ടുകളയുന്ന പോലെയാണ് അക്ഷരങ്ങളെയും വിട്ടുകളഞ്ഞതെന്നാണ് അഭിപ്രായപ്പെട്ടത്.
ഏറെ നാളുകളായി പാകിസ്താന്‍ ടീമിന് പുറത്താണ് കമ്രാന്‍ അക്മല്‍. ഇനിയൊരു തിരിച്ചുവരവിനും സാധ്യത കുറവാണ്. കമ്രാന്റെ സഹോദരനായ ഉമ്മര്‍ അക്മലും ഇത്തരത്തില്‍ നിരവധി തവണ സാമൂഹ്യമാധ്യമങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഒത്തുകളിക്കാന്‍ ആളുകള്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് വിലക്ക് നേരിട്ട താരമാണ് ഉമ്മര്‍ അക്മല്‍.
ടെസ്റ്റില്‍ 2648 റണ്‍സും ഏകദിനത്തില്‍ 2924 റണ്‍സും ടി20യില്‍ 704 റണ്‍സും നേടിയിട്ടുള്ള കമ്രാന്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടെസ്റ്റില്‍ 206,ഏകദിനത്തില്‍ 169,ടി20യില്‍ 52 പുറത്താക്കലുകള്‍ക്കും കാരണമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications