Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കളിക്കാര്‍ വിവാഹത്തിനെത്തിയാല്‍ സന്തോഷം; ഇന്ത്യക്കാരിയുമായുള്ള വിവാഹം ഉടനെന്ന് പാക് താരം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗം ഹസന്‍ അലി ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്നകാര്യം സ്ഥിരീകരിച്ചു. ഹരിയാണ സ്വദേശിയായ ഷമിയ അര്‍സൂ എന്ന യുവതിയെയാണ് ഹസന്‍ അലി വിവാഹം ചെയ്യാന്‍ പോകുന്നത്. ദുബായില്‍ ഓഗസ്ത് 20നാണ് ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കുമെന്ന് ഹസന്‍ അലി പറഞ്ഞു.

hasan-ali

ക്രിക്കറ്റ് കളത്തില്‍ മാത്രമാണ് താരങ്ങല്‍ തമ്മില്‍ മത്സരമെന്നും പുറത്ത് എല്ലാവരും പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാരാണെന്നും ഹസന്‍ അലി വ്യക്തമാക്കി. ഇന്ത്യന്‍ കളിക്കാരെയും തന്റെ വിവാഹത്തിന് ക്ഷണിക്കും. ആരെങ്കിലും വിവാഹത്തില്‍ പങ്കെടുത്താല്‍ അത് അത്യധികം സന്തോഷമുളവാക്കുന്ന കാര്യമാകും. തങ്ങളെല്ലാം ക്രിക്കറ്റ് കളിക്കാരും സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് തീര്‍ച്ചയായും ക്ഷണിക്കുമെന്നും താരം പറഞ്ഞു.

വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും രണ്ട് കുടുംബാംഗങ്ങളും പരസ്പരം കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് അലി നേരത്തെ പ്രതികരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വിവാഹവിശേഷം തുടക്കത്തില്‍ പുറത്തറിയിക്കേണ്ടെന്നാണ് തീരുമാനിച്ചതെന്ന് ഹസന്‍ അലി പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് തുറന്നുപറയാന്‍ തീരുമാനിച്ചത്.

നേരത്തെ ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റവും മോശം ബൗളിങ് കാഴ്ചവെച്ച താരമാണ് അലി. പാക്കിസ്ഥാന്‍ പുറത്തായശേഷം ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയായ ഹസന്‍ അലി മികച്ച ഓള്‍ റൗണ്ടര്‍കൂടിയാണ്. ഇതിനകംതന്നെ പേസറെന്ന രീതിയില്‍ വരവറിയിച്ചിട്ടുണ്ട്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി കളിച്ചതാരം ഇന്ത്യയുടെ മരുമകനാകും. ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഹസന്‍ ഖാന്‍ എന്നീ പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.

Story first published: Monday, August 5, 2019, 12:23 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+