ലോകകപ്പിലെ തോല്‍വി; പാക്കിസ്ഥാന്‍ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് സ്ഥാനമൊഴിയുന്നു
ദുബായ്: ലോകകപ്പില്‍ മോശം പ്രകടനം നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് സ്ഥാനമൊഴിയുന്നു. ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്‍സമാം സ്ഥാനം ഒഴിയുന്ന കാര്യം അറിയിച്ചത്. ലോകകപ്പിന്റെ തുടക്കത്തിലെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പാക്കിസ്ഥാന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജൂലൈ 30ന് ഇന്‍സമാമിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിനുശേഷം ഈ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് ഇന്‍സമാം പറഞ്ഞു. ലോകകപ്പിലെ തുടക്കത്തിലെ തോല്‍വി പാക്കിസ്ഥാന് തിരിച്ചടിയായി. ശേഷിക്കുന്ന മത്സരങ്ങളില്‍ വേണ്ടവിധം റണ്‍നിരക്ക് ഉയര്‍ത്താനായില്ലെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി. അതേസമയം, ചീഫ് സെലക്ടര്‍ സ്ഥാനത്ത് തുടരാന്‍ ഇന്‍സമാം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിസിബി പുതിയ കമ്മറ്റി രൂപീകരിക്കാനാണ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ഇന്‍സമാമിനെ ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്‍സമാം തനിച്ചല്ല തീരുമാനങ്ങളെടുക്കുന്നതെന്ന് മരുമകനും പാക് ടീമിലെ ഓപ്പണറുമായ ഇമാം ഉല്‍ ഹഖ് പറഞ്ഞു. മറ്റു സെലക്ടര്‍മാര്‍ക്കും അതുപോലെ ക്യാപ്റ്റനും പരിശീലകനും ടീമിന്റെ സെലക്ഷനില്‍ ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നാണ് ഇമാമിന്റെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications