വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഉമര്‍ ഗുല്ലും ഇമ്രാന്‍ ഫര്‍ഹതും വിരമിക്കല്‍ പ്രഖ്യാപിച്ചു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഉമര്‍ ഗുലും ഇമ്രാന്‍ ഫര്‍ഹതും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളറായ ഉമര്‍ ഗുല്‍ സെപ്റ്റംബര്‍ 30ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കുന്ന നാഷണല്‍ ടി20 കപ്പിലൂടെയാവും പൂര്‍ണ്ണമായും ക്രിക്കറ്റിനോട് വിടപറയുക. ഏറെ നാളായി പാകിസ്താന്‍ ടീമിന് പുറത്തുള്ള ഉമര്‍ ഗുല്‍ ടി20യില്‍ പാകിസ്താന് വേണ്ടി കൂടുതല്‍ വിറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് (85). ഓള്‍റൗണ്ടറും മുന്‍നായകനുമായ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോഡില്‍ തലപ്പത്ത് (97).

2003ല്‍ പാകിസ്താന്‍ ജഴ്‌സിയിലേക്ക് വരവറിയിച്ച ഉമര്‍ 2016ന് ശേഷം ദേശീയ ജഴ്‌സി അണിഞ്ഞട്ടില്ല. എന്നാല്‍ ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നു. ദേശീയ ടീമിലേക്ക് ഇനി മടങ്ങിയെത്തുക അത്ര എളുപ്പമല്ലാത്ത കാര്യമായതിനാലാണ് 36ാം വയസില്‍ ഉമര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 47 ടെസ്റ്റില്‍ നിന്ന് 577 റണ്‍സും 163 വിക്കറ്റും 130 ഏകദിനത്തില്‍ നിന്ന് 457 റണ്‍സും 179 വിക്കറ്റും 60 ടി20യില്‍ നിന്ന് 165 റണ്‍സും 85 വിക്കറ്റുമാണ് ദേശീയ ജഴ്‌സിയിലെ ഉമറിന്റെ നേട്ടം.

umargulandimranfarhat

ടി20 ഫോര്‍മാറ്റില്‍ 6 റണ്‍സ് വഴങ്ങി 5 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടി20യില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം നടത്താന്‍ ഉമര്‍ ഗുല്ലിന് സാധിച്ചിട്ടുണ്ട്. 2009ലെ ടി20 ലോകകപ്പ് കിരീടം നേടിയ പാകിസ്താന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്നു ഉമര്‍ ഗുല്‍. വിരമിച്ച ശേഷം പരിശീലകനായി എത്താനുള്ള തയ്യാറെടുപ്പിലാണ് ഉമര്‍ ഗുല്‍. ഇക്കാര്യം അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പരിശീലകനാവാനാനുള്ള ലെവല്‍ ഒന്നും രണ്ടും പൂര്‍ത്തിയാക്കിയെന്നും മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഭാവിയില്‍ പരിശീലകനായി എത്താനാണ് ആഗ്രഹമെന്നുമാണ് ഉമര്‍ പറഞ്ഞത്.

ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണെന്നും ഉമര്‍ കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 125 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 479 വിക്കറ്റും 213 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 289 വിക്കറ്റും 161 ടി20 ലീഗുകളില്‍ നിന്ന് 215 വിക്കറ്റും ഉമറിന്റെ പേരില്‍ ഉണ്ട്. ഒരു കാലത്തെ പാകിസ്താന്റെ സ്ഥിരം ഓപ്പണറായിരുന്നു ഇടം കൈയനായ ഇമ്രാന്‍ ഫര്‍ഹത്. 2001ല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെത്തിയ ഫര്‍ഹാത് 2013ലാണ് അവസാനമായി ദേശീയ ജഴ്‌സിയില്‍ കളിച്ചത്.

ഇത് തന്റെ അവസാന സീസണായിരിക്കുമെന്നും അവശേഷിക്കുന്ന മുഴുവന്‍ മത്സരങ്ങള്‍ കളിക്കാന്‍ ശ്രമിക്കുമെന്നും ഫര്‍ഹത്ത് പറഞ്ഞു. പാകിസ്താനുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2400 റണ്‍സും 58 ഏകദിനത്തില്‍ നിന്ന് 1719 റണ്‍സും 7 ടി20യില്‍ നിന്ന് 76 റണ്‍സുമാണ് ഫര്‍ഹത് നേടിയത്. വിവിധ ടി20 ലീഗുകളില്‍ നിന്നായി 1617 റണ്‍സും ഫര്‍ഹാതിന്റെ പേരിലുണ്ട്. പാര്‍ട് ടൈം സ്പിന്‍ ബൗളര്‍കൂടിയായ ഫര്‍ഹാത് ദേശീയ ടീമില്‍ നിന്ന് പുറത്തായ ശേഷവും ആഭ്യന്തര മത്സരങ്ങളില്‍ സജീവമായിരുന്നു.

Story first published: Friday, September 25, 2020, 9:29 [IST]
Other articles published on Sep 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X