Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് പാക് താരം മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന താരം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും പൂര്‍ണമമായി വിരമിക്കുകയാണെന്നാണ് അറിയിച്ചത്. ഇതോടെ ഇനി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാകും ആരാധകര്‍ക്ക് ഇടംകൈയ്യന്‍ പേസ് ബൗളറെ കാണാനാകുക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കലെന്ന് ആമിര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാക്കസ്ഥാനുവേണ്ടി ദീര്‍ഘനാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആമിര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സമയമായെന്നും ഇനി പരിമിത ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ആമിര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

mohammedamir

പാക്കിസ്ഥാനുവേണ്ടി ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് കരുതുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആയിരിക്കും ഇനി വലിയ വെല്ലുവിളി. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കുകയാണ്. ഇതിലേക്ക് പാക്കിസ്ഥാന് യുവകളിക്കാര്‍ക്ക് അവസരം നല്‍കാന്‍ തന്റെ വിരമിക്കല്‍ കാരണമാകുമെന്നും ആമിര്‍ പറഞ്ഞു.

കൗമാരത്തില്‍തന്നെ അത്യുജ്വലമായ പ്രകടനം കാഴ്ചവെച്ച ആമിര്‍ 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറുന്നത്. 36 ടെസ്റ്റുകളില്‍നിന്നും 119 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം വിലക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുമായിരുന്ന താരമാണ് ഇരുപത്തിയേഴുകാരനായ ആമിര്‍. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താനും ആമിറിന് കഴിഞ്ഞിരുന്നു.

Story first published: Friday, July 26, 2019, 16:50 [IST]
Other articles published on Jul 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+