ഹസന് അലിക്ക് മുന്‍പും താരവിവാഹം
ഇതാദ്യമായല്ല ഒരു പാക് താരം ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നത്. നേരത്തെ ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഹസന് ഖാന് എന്നീ പാക്കിസ്ഥാന് താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്. ഷൊയബ് മാലിക് സാനിയ മിര്‍സ വിവാഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇരുവര്‍ക്കും അടുത്തിടെയാണ് ഒരു കുട്ടി പിറന്നത്. അമ്മയാകാനായി ടെന്നീസ് കരിയര്‍ മാറ്റിവെച്ച സാനിയ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
ആശംസയുമായി സാനിയ മിര്‍സ
ഹസന് അലിക്ക് ആശംസയുമായി സാനിയ എത്തിയിട്ടുണ്ട്. ഹസന് അലിക്ക് അഭിനന്ദനം അറിയിച്ച സാനിയ ഇരുവര്‍ക്കും സന്തോഷം നിറഞ്ഞതും ദീര്‍ഘമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്തു. സാനിയ ആശംസയുമായി എത്തിയപ്പോള്‍ പാക്കിസ്ഥാന് ആരാധകര്‍ ട്രോളുമയാണ് താരത്തിന്റെ വിവാഹ ചിത്രത്തില്‍ നിറഞ്ഞത്. ഇന്ത്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ടുതന്നെ വലിയ വിമര്‍ശനത്തിനും താരം ഇരയായി.
കണ്ഫ്യൂഷന് തീര്‍ക്കണമേ... മൂന്നിലൊന്നേ നടക്കൂ, വിന്‍ഡീസിനെതിരേ ആര്‍ക്കു വീഴും നറുക്ക്?
ഇന്ത്യന്‍ കളിക്കാര്‍ക്കും ക്ഷണം
വിവാഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കുമെന്ന് ഹസന് അലി നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റ് കളത്തില്‍ മാത്രമാണ് താരങ്ങള്‍ തമ്മില്‍ മത്സരമെന്നും പുറത്ത് എല്ലാവരും സുഹൃത്തുക്കളാണെന്നും ഹസന് അലി വ്യക്തമാക്കി. ഇന്ത്യന്‍ കളിക്കാരെയും തന്റെ വിവാഹത്തിന് ക്ഷണിക്കും. ആരെങ്കിലും വിവാഹത്തില്‍ പങ്കെടുത്താല്‍ അത് അത്യധികം സന്തോഷമുളവാക്കുന്ന കാര്യമാകും. തങ്ങളെല്ലാം ക്രിക്കറ്റ് കളിക്കാരും സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് തീര്‍ച്ചയായും ക്ഷണിക്കുമെന്നും താരം പറഞ്ഞു.
14 വര്‍ഷം പഴക്കമുള്ള പോണ്ടിങ്ങിന്റെ റെക്കോഡ് പഴങ്കഥ; തിരുത്തിയത് കാനഡ താരം
പേസറായി തിളങ്ങി
ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നേരത്തെ ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ഏറ്റവും മോശം ബൗളിങ് കാഴ്ചവെച്ച താരമാണ് അലി. പാക്കിസ്ഥാന് പുറത്തായശേഷം ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയായ ഹസന് അലി മികച്ച ഓള് റൗണ്ടര്കൂടിയാണ്. ഇതിനകംതന്നെ പേസറെന്ന രീതിയില്‍ വരവറിയിച്ചിട്ടുണ്ട്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി കളിച്ചു.