Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു; ലോകകപ്പിലെ പിന്തുണ വെറുതെയല്ല

ഇന്ത്യക്ക് അടുത്ത പാക്കിസ്ഥാൻ മരുമകൻ | Oneindia Malayalam

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗം ഹസന്‍ അലി ഇന്ത്യക്കാരിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു. ഹരിയാണ സ്വദേശിയായ എഞ്ചിനീയറുമായാണ് അലിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് ഷമിയ അര്‍സൂ എന്ന യുവതിയെ ഹസന്‍ അലി വിവാഹം ചെയ്യാന്‍ പോകുകയാണെന്നണ് റിപ്പോര്‍ട്ട്. വിവാഹ വാര്‍ത്ത പാതി സ്ഥിരീകരിച്ച് ഹസന്‍ അലി പ്രതികരിച്ചിട്ടുണ്ട്.

യുവതിയുമായുള്ള വിവാഹ ആലോചന നടന്നത് അലി സ്ഥിരീകരിച്ചു. എന്നാല്‍, വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും രണ്ട് കുടുംബാംഗങ്ങളും പരസ്പരം കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് അലിയുടെ പ്രതികരണം. മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ഷമിയയെ താരം നേരത്തെ കണ്ടിട്ടുണ്ട്. ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായതോടെയാണ് കുടുംബാംഗങ്ങളോട് വിവിരം പറഞ്ഞ് വിവാഹത്തിലെത്തിനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ സൗകാര്യ എയര്‍ലൈനില്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

hassanali

നേരത്തെ ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റവും മോശം ബൗളിങ് കാഴ്ചവെച്ച താരമാണ് അലി. പാക്കിസ്ഥാന്‍ പുറത്തായശേഷം ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാകിസ്ഥനിലെ ബഹാവുദ്ദീന്‍ സ്വദേശിയായ ഹസന്‍ അലി മികച്ച ഓള്‍ റൗണ്ടര്‍കൂടിയാണ്. ഇതിനകംതന്നെ പേസറെന്ന രീതിയില്‍ വരവറിയിച്ചിട്ടുണ്ട്. ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി കളിച്ചതാരം ഇന്ത്യന്‍ മരുമകനാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഹസന്‍ ഖാന്‍ എന്നീ പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.

Story first published: Wednesday, July 31, 2019, 9:59 [IST]
Other articles published on Jul 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+