വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

കറാച്ചി: മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉല്‍ഹഖിന് ഹൃദയാഘാതം. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി നെഞ്ചുവേദന അനുഭവപ്പെട്ട താരത്തിന് പരിശോധന നടത്തിയപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടിരുന്നില്ല. പിന്നീടാണ് ഹൃദയാഘാതം സംഭവിച്ചത്.ലാഹോറിലെ ആശുപത്രിയിലുള്ള ഇന്‍സമാമിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണം ചെയ്‌തെന്ന് ജിയോ ന്യൂസീലെ മാധ്യമ പ്രവര്‍ത്തകനായ അര്‍ഫ ഫിറോസ് സേക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാംIPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

1

51കാരനായ ഇന്‍സമാമിന്റെ ഹൃദയാഘാത വാര്‍ത്ത ആരാധകരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി അദ്ദേഹം തുടരുന്നുണ്ടായിരുന്നു. സമീപകാലങ്ങളില്‍ യുട്യൂബ് ചാനലിലൂടെ ക്രിക്കറ്റ് നിരൂപകനെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

Also Read: IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

2

വലിയ അനുഭവസമ്പത്തും ക്രിക്കറ്റ് റെക്കോഡുമുള്ള ഇന്‍സി അമിത ശരീരഭാരം ഉണ്ടായിട്ടും മികച്ച കരിയര്‍ സൃഷ്ടിച്ചെടുത്ത താരമാണ്. അതിവേഗത്തില്‍ ഓടാന്‍ സാധിക്കാത്ത അദ്ദേഹത്തിന് ക്രിക്കറ്റിന് അനുയോജ്യമായ ഫിറ്റ്‌നസും ഇല്ലായിരുന്നു. എന്നാല്‍ തന്റെ പ്രതിഭകൊണ്ട് ഇതിനെയെല്ലാം അതിജീവിച്ച താരമാണ് ഇന്‍സമാം. നായകനെന്ന നിലയിലും ചരിത്ര റെക്കോഡുകള്‍ ഇന്‍സമാമിന്റെ പേരിലുണ്ട്.

Also Read: T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

3

ഏകദിനത്തില്‍ പാകിസ്താനുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് ഇന്‍സമാം, 375 മത്സരത്തില്‍ നിന്ന് 11701 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 83 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 137 റണ്‍സാണ് ടോപ് ഓഡര്‍ താരമായിരുന്ന ഇന്‍സമാമിന്റെ ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റിലെ പാകിസ്താന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോററാണ് ഇന്‍സമാം. 120 ടെസ്റ്റില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.ഇതില്‍ 25 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

4

ഏകദിനത്തില്‍ 87 മത്സരത്തിലാണ് ഇന്‍സമാം പാകിസ്താനെ നയിച്ചത്.51 മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനായപ്പോള്‍ 33 മത്സരത്തില്‍ തോറ്റു. 31 ടെസ്റ്റില്‍ നിന്ന് 11 ജയവും 11 തോല്‍വിയുമാണ് അദ്ദേഹം ടീമിന് നേടിക്കൊടുത്തത്. ബാക്കി ഒമ്പത് മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചത്. 2007ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2016-2019വരെ പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് ഉപദേശകനായും മുഖ്യ സെലക്ടറായു അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റ് ടീമുകളെയും താരങ്ങളെയും വളരെ കൃത്യമായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനും അസാമാന്യ മികവ് ഇന്‍സിക്കുണ്ട്.

Also Read: IPL 2021: ധോണി ദയവു ചെയ്ത് ഇതാവര്‍ത്തിക്കരുത്, ഉപദേശവുമായി ശ്രീകാന്ത്

5

പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അദ്ദേഹം പരിശീലക സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ മിസ്ബാഹ് ഉല്‍ ഹഖ് പരിശീലകസ്ഥാനം ഒഴിഞ്ഞതിനെയടക്കം ശക്തമായി ഇന്‍സമാം വിമര്‍ശിച്ചിരുന്നു.ഭാവിയില്‍ പാകിസ്താന്‍ പരിശീലകസ്ഥാനത്തേക്ക് ഇന്‍സമാം എത്താനുള്ള സാധ്യതയും കൂടുതലാണ്.

Also Read: IPL 2021: പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും എങ്ങനെ കുടുക്കി? കോലിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ

6

നിലവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തകള്‍ ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. എത്രയും വേഗം ഇന്‍സമാം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ എന്നാണ് അദ്ദേഹത്തിന് ആശുപത്രി വിടാനാവുകയെന്നത് വ്യക്തമല്ല. പാകിസ്താന്‍ താരമായിരുന്നെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളില്‍ നിന്നുപോലും ആരാധകരെ സൃഷ്ടിക്കാന്‍ ഇന്‍സമാനിന് സാധിച്ചിരുന്നു.

Also Read: IPL 2021: എബിഡിയുടെ വിക്കറ്റ് വീണു, മകന്‍ 'കട്ടക്കലിപ്പില്‍' ഗാലറിയില്‍ ചെയ്തത് ഏറ്റെടുത്ത് ആരാധകര്‍

7

Also Read: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി, പരിമിത ഓവറില്‍ തുടരും

കഴിഞ്ഞിടെ മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും കഴിഞ്ഞിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു.അന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കപ്പെട്ട താരം രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചിലവിട്ടിരുന്നു. നിലവില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. ഉയര്‍ന്ന കായിക ക്ഷമതയുള്ളവരില്‍പ്പോലും ഇപ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നു എന്നത് പോലും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

Story first published: Tuesday, September 28, 2021, 23:48 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X