Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ക്രിക്കറ്റ് ഇതിഹാസം അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു; സച്ചിന്‍ നാല് സിക്‌സറടിച്ച ബൗളര്‍ വിടവാങ്ങി

ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ഈ മാസം 15ന് 64 -ാം പിറന്നാള്‍ ദിനം ആഘോഷിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ഖാദിറിന്റെ വിടവാങ്ങല്‍. മകന്‍ സല്‍മാന്‍ ഖാദിര്‍ ആണ് മരണവിവരം അറിയിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിചിത്രമായ ബൗളിംഗ് ശൈലിക്കുടമയായിരുന്നു അബ്ദുള്‍ ഖാദിര്‍. ഇദ്ദേഹം നൃത്ത ബൗളറെന്നും അറിയപ്പെട്ടു. 1988ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ആദ്യമായി പാക്കിസ്ഥാനിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ അബ്ദുള്‍ ഖാദിറിനെതിരെ ഒരോവറില്‍ 4 സിക്‌സര്‍ അടിച്ചത് വാര്‍ത്തയായിരുന്നു. കളിയില്‍നിന്നും വിരമിച്ചശേഷം പാകിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായും ആദ്ദേഹം സേവനമനുഷ്ഠിച്ചു.

abdulqadir-khan

1990 ഡിസംബര്‍ 6 ന് ലാഹോറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആയിരുന്നു അവസാന ടെസ്റ്റ് മത്സരം. 1993 നവംബര്‍ 2 ന് ഷാര്‍ജയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഏകദിനത്തില്‍നിന്നും വിടവാങ്ങി. 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റില്‍നിന്നും 236 വിക്കറ്റുകളും ഏകദിനത്തില്‍നിന്നും 132 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും നാല് ആണ്‍മക്കളും ഒരു മകളുമുണ്ട്. ഖാദിറിന്റെ മകള്‍ നൂര്‍ അംനയെയാണ് മുന്‍ പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ വിവാഹം കഴിച്ചിരിക്കുന്നത്.

Story first published: Saturday, September 7, 2019, 10:11 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+