കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞ താരമാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസാം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആരാധകരും വലിയ പ്രതീക്ഷയോടെ നോക്കുന്ന താരമായ ബാബര്‍ ഇക്കഴിഞ്ഞ പിഎസ്എല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ലൈംഗികാരോപണ വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ് ബാബര്‍ അസാം.
സ്‌കൂളിലെ ബാബറിന്റെ സഹപാഠിയായിരുന്നുവെന്നും അയല്‍വാസിയായിരുന്നുവെന്നും അവകാശപ്പെടുന്ന യുവതിയാണ് ഗുരുതര ആരോപണങ്ങള്‍ ബാബറിനെതിരേ ഉന്നയിച്ചത്. വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 10 വര്‍ഷത്തോളം വിവാഹ വാഗ്ദാനം നല്‍കിയ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി മാറിയതോടെ വഞ്ചിച്ചെന്നും യുവതി ആരോപിച്ചു.

2017ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിമായിരുന്നെന്നും എതിര്‍പ്പുള്ളതിനാല്‍ രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു പദ്ധതികളെന്നും യുവതി പറഞ്ഞു. രാജ്യാന്തര താരമായി വളരുന്നതിന് മുമ്പ് ബാബര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ താനാണെന്ന് സഹായിച്ചതെന്നും എന്നാല്‍ പേരും പ്രശസ്തിയും ആയപ്പോള്‍ തന്നെ ചതിച്ചെന്നും യുവതി ആരോപിക്കുന്നു.
ബാബറിനെതിരേ പോലീസ് പരാതി നല്‍കാന്‍ തയ്യാറെടുത്തപ്പോള്‍ ഭീഷണി പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് യുവതിയുടെ ആരോപണങ്ങളുടെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോഴാണ് സംഭവം കൂടുതല്‍ പേര്‍ അറിയുന്നത്. എന്നാല്‍ ഇതിനോട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡോ ബാബര്‍ അസാമോ പ്രതികരിച്ചിട്ടില്ല.
നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിന് തയ്യാറെടുക്കുകയാണ് ബാബര്‍. ടീമിന്റെ നായകനും ബാബറാണ്. എന്തായാലും യുവതിയുടെ ആരോപണങ്ങള്‍ വലിയ വിവാദമായിട്ടുണ്ട്. താരത്തിനെതിരേ അന്വേഷണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ബാബറിന്റെ കരിയറിന് തന്നെയത് വലിയ തിരിച്ചടിയാവും.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാനെന്ന നിലയില്‍ പാകിസ്താന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് 26കാരനായ ബാബര്‍. പാകിസ്താനുവേണ്ടി 29 ടെസ്റ്റില്‍ നിന്ന് 2045 റണ്‍സും 77 ഏകദിനത്തില്‍ നിന്ന് 3580 റണ്‍സും 44 ടി20യില്‍ നിന്ന് 1681 റണ്‍സുമാണ് ബാബറിന്റെ സമ്പാദ്യം. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള താരമാണ് ബാബര്‍. എന്നാല്‍ ടെസ്റ്റില്‍ മാത്രമാണ് വലിയൊരു പ്രകടനം നടത്താന്‍ ബാബറിന് സാധിക്കാത്തത്.