Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാലിക്കുമായുള്ള കരാര്‍ അവസാനിപ്പിക്കാനൊരുങ്ങി പിസിബി; ഹഫീസിനും പണികിട്ടും

കറാച്ചി: ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അടിമുടി മാറ്റത്തിന് തയ്യാറെടുക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. ടീമിന്റെ പരീശീല സംഘത്തിലെ മാറ്റത്തോടൊപ്പം താരങ്ങളുടെ കരാറുകളിലും മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്റെ ഭാഗഗമായി കഴിഞ്ഞ ദിവസം പിസിബി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സീനിയര്‍ താരങ്ങളെ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാറില്‍ നിന്ന് പുറത്താക്കാനാണ് പിസിബി പദ്ധതി ഇടുന്നത്. ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്‍ എന്നിവരെല്ലാം കരാറില്‍ നിന്ന് പുറത്താവുമെന്നാണ് വിവരം.

pcb

മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്ക് ഇക്കഴിഞ്ഞ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി20യില്‍ മാത്രമാകും ഇനി കളിക്കുക.അതിനാല്‍ ടീമിന്റെ പ്രഥമ കരാര്‍ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്ന് മാലിക്കിനെ മാറ്റും. മുന്‍ നായകന്‍ മുഹമ്മദ് ഹഫീസിന്റേതും സമാന അവസ്ഥയാണ്.ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ഹഫീസിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.അതിനാല്‍ താരത്തിനെയും മുഖ്യ കരാറില്‍ നിന്ന് ഒഴിവാക്കും.

രണ്ട് പേസ് ബൗളര്‍മാരെയും പാകിസ്താന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഈ അടുത്ത് അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ച മുഹമ്മദ് അമീറിനെയും മോശം ഫോമിലുള്ള ജുനൈദ് ഖാനെയും കരാറില്‍ നിന്ന് ഒഴിവാക്കും. ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ട ജുനൈദ് ഖാന് പരിക്കും തിരിച്ചടി നല്‍കുന്നു. 33 താരങ്ങളുടെ പട്ടികയില്‍ നിന്ന് 20 താരങ്ങളെ മുഖ്യ കരാറില്‍ ഉള്‍പ്പെടുത്താനാണ് പിസിബിയുടെ നീക്കം.

Story first published: Saturday, August 3, 2019, 17:16 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+