വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റില്‍ കാശ്മീര്‍ വിവാദം തുടരുന്നു; വിവാദ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ ക്യാപ്റ്റനും

ദില്ലി: ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന പല പ്രമുഖ കളിക്കാരുടെയും നിലപാടിന് വിരുദ്ധമായി കാശ്മീര്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ പരാമര്‍ശം വിവാദത്തിലേക്ക്. ഷാഹിദ് അഫ്രീദിയും ഷൊയബ് അക്തറും കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും പരാമശവുമായി രംഗത്തെത്തി. ഇന്ത്യന്‍ നിലപാടിനെതിരെയാണ് ക്യാപ്റ്റന്റെ വിവാദ പരാമര്‍ശം. കാശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.

പ്രമുഖ കാശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കിയശേഷമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് ശരിയായ നടപടിയല്ലെന്നാണ് സര്‍ഫ്രാസിന്റെ അഭിപ്രായം. ഈദ് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് കാശ്മീരികള്‍ക്കുവേണ്ടിയും താന്‍ പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ക്ക് ഇപ്പോഴത്തെ കഠിനമായ അവസ്ഥയില്‍നിന്നും മോചിതരാകാന്‍ കഴിയട്ടെയെന്നും സര്‍ഫ്രാസ് പറഞ്ഞു. അവരുടെ വിഷമത്തില്‍ തങ്ങള്‍ പങ്കുചേരുന്നു. പാക്കിസ്ഥാന്‍ കാശ്മീര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും സര്‍ഫ്രാസ് പറയുകയുണ്ടായി.

sarfarazahmed

മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ചരിത്രമെഴുതിയ ഐശ്വര്യ; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരംമോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ചരിത്രമെഴുതിയ ഐശ്വര്യ; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരം

മുന്‍ താരം അഫ്രീദി ഐക്യരാഷ്ട്ര സംഘടനയെയാണ് വിമര്‍ശിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയുണ്ട്. ഐക്യ രാഷ്ട്രസഭ എന്താണ് ഉറക്കം നടക്കുന്നത്. കാശ്മീരില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അഫ്രീദി ആരോപിക്കുന്നു. മുന്‍ പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തറും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കശ്മീര്‍ ഇന്ത്യ അടിച്ചമര്‍ത്തി കൈവശം വെച്ചിരിക്കുകയാണെന്ന് അക്തര്‍ ആരോപിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈദ് മുബാറക്ക്. നിങ്ങളാണ് ത്യാഗമെന്താണെന്ന് നിര്‍വചിച്ചത്. ഞങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഒപ്പമുണ്ട്. വലിയൊരു കാര്യത്തിന് വേണ്ടി ജീവിക്കുന്നത് മഹത്തരമാണെന്നും അക്തര്‍ കുറിച്ചു.

Story first published: Tuesday, August 13, 2019, 17:16 [IST]
Other articles published on Aug 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X