'തടിച്ചുകൊഴുത്ത് പന്നിയെപ്പോലെ'; സര്‍ഫ്രാസിനോട് പാക് ആരാധകന്‍, മറുപടി നല്‍കിയത് ഇങ്ങനെ
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ തോല്‍വിയില്‍നിന്നും പാക്കിസ്ഥാന്‍ ആരാധകര്‍ ഇനിയും കരകയറിയിട്ടില്ല. ചിരവൈരികളായ ഇന്ത്യയോടേറ്റ വന്‍ തോല്‍വി അവരുടെ സെമിഫൈനല്‍മോഹത്തിന് കൂടി തടയിട്ടതോടെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ആക്രമണമാണ് ആരാധകര്‍ നടത്തിവരുന്നത്. ദേശീയ ടീമിലെ കളിക്കാരെ അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ആരാധകര്‍ പതിവാക്കിയിട്ടുണ്ട്.
പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനും ടീമിന്റെ തോല്‍വിയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ടീം ശേഷിക്കുന്ന മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴും ആരാധകര്‍ വെറുതെവിടാനുള്ള ഭാവമില്ല. കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ ഒരു മാളിലെത്തിയ പാക് ക്യാപ്റ്റന് ഒരു ആരാധകനില്‍ നിന്നും കടുത്ത അധിക്ഷേപമാണ് നേരിടേണ്ടിവന്നത്.

സര്‍ഫ്രാസിന് അധിക്ഷേപം
ടീമിന്റെ ഇടവേളയ്ക്കിടയില്‍ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മാളിലെത്തിയതാണ് സര്‍ഫ്രാസ്. ഇതിനിടയില്‍ ഒരു ആരാധകര്‍ ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ചു. ഇയാള്‍ പിന്നീട് വീഡിയോ ഓണ്‍ചെയ്തശേഷം താരത്തിന് പിറകെ കൂടുകയായിരുന്നു. ഇതിനിടയില്‍ താങ്കള്‍ തടിച്ചുകൊഴുത്ത് പന്നിയെപ്പോലെ ആയത് എന്തുകൊണ്ടാണെന്നും രാജ്യത്തിന് അഭിമാനമാകേണ്ടേ എന്നുമൊക്കെ ചോദിക്കുന്നുണ്ട്.

സര്‍ഫ്രാസിന്റെ മറുപടി
ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. കടുത്ത അധിക്ഷേപമുണ്ടായിട്ടും പ്രകോപനപരമായി പ്രതികരിക്കാനോ മറുപടി നല്‍കാനോ സര്‍ഫ്രാസ് തുനിഞ്ഞില്ല. ആരാധകനെ തീര്‍ത്തും അവഗണിച്ച് താരം മുന്നോട്ടുപോവുകയായിരുന്നു. അധിക്ഷേപകരമായ വീഡിയോയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സെമിയിലെത്താന്‍ പാക്കിസ്ഥാന്‍
സെമി ഫൈനലിലെത്തണമെങ്കില്‍ പാക്കിസ്ഥാന് ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. അടുത്ത മത്സരങ്ങളില്‍ ശ്രദ്ധയോടെ കളിക്കാനാണ് ടീമിന്റെ ശ്രമം. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്കുശേഷം ജൂണ്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളുമായും പാക്കിസ്ഥാന് മത്സരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications